Latest NewsNewsIndia

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിനിടെ മരിച്ചത് 594 ഡോക്‌ടര്‍മാര്‍; കണക്കുകള്‍ വ്യക്തമാക്കി ഐ എം എ

രണ്ടാം തരംഗത്തില്‍ മരിച്ച ഡോക്‌ടര്‍മാരുടെ എണ്ണത്തില്‍ 45 ശതമാനവും ഈ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് ഐ എം എ കണക്കുകള്‍ വ്യക്തമാക്കുന്നു.

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ആശങ്ക ഒഴിയുമ്പോഴും രണ്ടാം തരംഗം സൃഷ്‌ടിച്ച പ്രതിസന്ധികള്‍ക്കിടെ ഇതുവരെ 594 ഡോക്‌ടര്‍മാര്‍ മരിച്ചെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ ഡോക്‌ടര്‍മാര്‍ മരിച്ചതെന്ന കണക്കുകളാണ് ഐ എം എ വ്യക്തമാക്കുന്നത്. ഡല്‍ഹിയില്‍ മാത്രം നിലവിൽ 107 ഡോക്‌ടര്‍മാരാണ് മരിച്ചത്.

ഡല്‍ഹിക്ക് പുറമേ ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഡോക്‌ടര്‍മാര്‍ കൊവിഡ് മരണത്തിന് കീഴടങ്ങിയത്. രണ്ടാം തരംഗത്തില്‍ മരിച്ച ഡോക്‌ടര്‍മാരുടെ എണ്ണത്തില്‍ 45 ശതമാനവും ഈ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് ഐ എം എ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാൽ ഡോക്‌ടര്‍മാരുടെ മരണങ്ങളില്‍ ബിഹാറാണ് രണ്ടാം സ്ഥാനത്ത്. 96 ഡോക്‌ടര്‍മാര്‍ രണ്ടാം തരംഗത്തില്‍ ബിഹാറില്‍ മരിച്ചു.

Read Also: പ്രതിഷേധങ്ങൾക്ക് മറുപടിയായി അഡ്മിനിസ്ട്രേറ്റർ ഇന്ന് ലക്ഷദ്വീപിൽ; നേരിൽ കാണാൻ സർവ്വകക്ഷി നേതാക്കൾ

കേരളത്തില്‍ അഞ്ച് ഡോക്‌ടര്‍മാരാണ് ഇതുവരെ മരണപ്പെട്ടത്. ഉത്തര്‍പ്രദേശില്‍ 67 ഡോക്‌ടര്‍മാരാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം മഹാമാരി പൊട്ടിപ്പുറപ്പെട്ടതുമുതല്‍ ആയിരത്തി മൂന്നൂറോളം ഡോക്‌ടര്‍മാരാണ് തങ്ങളുടെ ഔദ്യോഗിക സേവനത്തിനിടെ കൊവിഡ് ബാധിച്ച്‌ മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button