COVID 19Latest NewsIndiaNews

രാജ്യം മഹാമാരിയില്‍ വലയുമ്പോൾ ഒരു രൂപ പോലും ശമ്പളമായി സ്വീകരിക്കില്ലെന്ന് മുകേഷ് അംബാനി

ചരിത്രത്തിലെത്തന്നെ ഏറ്റവും ഭീതിജനകമായ കാലഘട്ടത്തിലൂടെയാണ് ഇന്ത്യ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.

ന്യൂഡൽഹി: ഇന്ത്യ കോവിഡ് വ്യാപനത്തിൽ അകപ്പെട്ട് വലയുമ്പോൾ ഒരു രൂപ പോലും ശമ്പളമായി സ്വീകരിക്കാതെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി മാതൃകയാകുന്നു. കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ശമ്പളം വേണ്ടെന്ന് വച്ചത് സ്വമേധയ ആണെന്നുമാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ശമ്പളമായി മുകേഷ് അംബാനി സ്വീകരിച്ചത് 15 കോടി രൂപയായിരുന്നു.

Also Read:പ്രധാനമന്ത്രിക്ക് വധഭീഷണി: അറസ്റ്റിലായ പ്രതി സല്‍മാന്റെ വിശദീകരണം വിചിത്രം

കഴിഞ്ഞ 11 വര്‍ഷത്തോളമായി 15 കോടി രൂപ തന്നെയായിരുന്നു മുകേഷ് അംബാനിയുടെ ശമ്പളം. അദ്ദേഹത്തിന്റെ ബന്ധുക്കളായ നിഖിൽ, ഹിതല്‍ മെസ്വാനി എന്നിവരുടെ ശമ്പളത്തിലൊന്നും മാറ്റമില്ല. ശമ്പളം വാങ്ങിയില്ലെങ്കിലും റിലയന്‍സിന്റെ ആസ്തി കൊവിഡ് കാലത്ത് കൂടിയെന്നാണ് സൂചനകൾ.

ഒരാഴ്ചയ്ക്കിടെ ഓഹരി വിലക്കയറ്റം മൂലം മുകേഷ് അംബാനിയുടെ സമ്പത്തില്‍ 6.2 ബില്യണ്‍ ഡോളര്‍ വര്‍ധിച്ചുവെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. നിത അംബാനിക്ക് 8ലക്ഷം രൂപ ഫീസായും 1.65 കോടി രൂപ കമ്മീഷനായും ഈ വര്‍ഷം ലഭിച്ചിട്ടുണ്ട്.

ഇന്ത്യൻ ജനതയുടെ സാമ്പത്തിക സ്ഥിതിയെ വളരെ മോശമായിത്തന്നെ കോവിഡ് 19 ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഓരോ മനുഷ്യരുടെയും ജീവിതത്തിൽ കരിനിഴൽ പോലെയാണ് കോവിഡ് 19 വന്നു പതിച്ചത്. പലരുടെയും ജോലികൾ നഷ്ടപ്പെട്ടു, ജീവിതം വഴിമുട്ടി. ചരിത്രത്തിലെത്തന്നെ ഏറ്റവും ഭീതിജനകമായ കാലഘട്ടത്തിലൂടെയാണ് ഇന്ത്യ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button