Latest NewsKeralaNattuvarthaNews

‘ആഗ്രഹിക്കുന്നത് അഭിപ്രായ സമന്വയം’: ന്യൂനപക്ഷ ആനുകൂല്യ അനുപാതം നിർണ്ണയിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ

പദ്ധതികള്‍ നൂറുശതമാനവും മുസ്‌ലിം വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന നിലപാടിൽ മുസ്‌ലിം ലീഗ് ഉറച്ചുനിന്നു

തിരുവനന്തപുരം: ന്യൂനപക്ഷ ആനുകൂല്യ വിതരണത്തിലെ അനുപാതം നിശ്ചയിക്കുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍. ന്യൂനപക്ഷ ആനുകൂല്യ അനുപാതം റദ്ദാക്കി കൊണ്ടുള്ള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇന്ന് സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. വിദഗ്ധ സമിതിയുടെ പഠനവും പ്രായോഗിക നിര്‍ദ്ദേശങ്ങളും ഒത്തുചേർത്ത് പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം.

അഭിപ്രായ സമന്വയമാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നിലവില്‍ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്ന സമുദായങ്ങള്‍ക്ക് അതില്‍ കുറവു വരുത്തരുതെന്നും, മറ്റ് ന്യൂനപക്ഷ സമുദായങ്ങള്‍ക്കും ആനുപാതികമായി ആനുകൂല്യം ലഭ്യമാക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. അതേസമയം, ന്യൂനപക്ഷ ആനുകൂല്യ വിതരണത്തിലെ അനുപാതം നിശ്ചയിക്കുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന നിര്‍ദേശം വെച്ചത് സി.പി.എമ്മാണ്.

40 വയസിന് മുകളിലുള്ളവര്‍ക്കും വാക്‌സിന്‍: അറിയിപ്പുമായി ആരോഗ്യമന്ത്രി

എന്നാൽ, സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം പദ്ധതികള്‍ നൂറുശതമാനവും മുസ്‌ലിം വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന നിലപാടിൽ മുസ്‌ലിം ലീഗ് ഉറച്ചുനിന്നു. അതേസമയം മറ്റ് ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങള്‍ നല്‍കണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. റദ്ദുചെയ്ത ആനുകൂല്യങ്ങൾ എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന ആവശ്യമാണ് ഐ.എന്‍.എല്‍. ഉന്നയിച്ചത്. ഹൈക്കോടതി വിധി എത്രയും വേഗം നടപ്പിലാക്കണമെന്ന് കേരള കോണ്‍ഗ്രസ് എം, കേരള കോണ്‍ഗ്രസ് (ജോസഫ്), ബി.ജെ.പി എന്നീ പാർട്ടികൾ ആവശ്യം ഉന്നയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button