KeralaLatest NewsNews

പിഎസ് സി പരീക്ഷയുടെ സിലബസ് സൈറ്റില്‍ വരും മുമ്പ് സാമൂഹ്യമാധ്യമങ്ങളിൽ : പരാതിയുമായി ഉദ്യോഗാര്‍ഥികൾ

തിരുവനന്തപുരം : പിഎസ് സി പരീക്ഷയുടെ സിലബസ് ചോര്‍ന്നെന്ന് പരാതിയുമായി ഉദ്യോഗാര്‍ഥികൾ . എല്‍ഡിസി, എല്‍ജിഎസ് പരീക്ഷകളുടെ സിലബസാണ് ഔദ്യോഗിക സൈറ്റില്‍ വരുന്നതിന് മുന്‍പ് സാമൂഹ്യമാധ്യമങ്ങളിലും ചില പരിശീലന കേന്ദ്രങ്ങളിലും എത്തിയത്.

Read Also : നട്ടെല്ല് തകര്‍ന്ന് തരിപ്പണമായ വ്യാപാരമേഖലയെ ബജറ്റിൽ ഒഴിവാക്കി : പ്രതിഷേധവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

എല്‍ഡിസി,എല്‍ജിഎസ് പരീക്ഷകളുടെ പുതുക്കിയ സിലബസ് ഇന്നലെ രാവിലെയാണ് ഔദ്യോഗിക സൈറ്റിലൂടെ പിഎസ് സി പുറത്ത് വിട്ടത്. എന്നാല്‍ സിലബസ് പുറത്ത് വിടും മുമ്പ് തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ സിലബസിന്റെ പൂര്‍ണരൂപം പ്രചരിച്ചിരുന്നു.

ഒരുപാട് മാറ്റങ്ങളോടെയാണ് സിലബസ് പിഎസ് സി പുതുക്കിയത്. എന്നാല്‍ സിലബസ് ചോര്‍ന്നതില്‍ അസ്വാഭാവികത ഉണ്ടെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. അതേസമയം സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്നും ചെയര്‍മാന്‍ അംഗീകരിച്ച സിലബസ് എങ്ങനെ സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയെന്നത് അറിയില്ലെന്നുമാണ് പിഎസ് സി നല്‍കുന്ന വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button