KeralaLatest NewsNews

ബ്യൂട്ടിപാർലർ വെടിവെയ്പ്പ് കേസ്: ഹാജരാകണമെന്നാവശ്യപ്പെട്ട് നടി ലീന മരിയാ പോളിന് നോട്ടീസ്

കേസിലെ പരാതിക്കാരി എന്ന നിലയിലാണ് ലീനാ മരിയാ പോളിന്റെ മൊഴി എടുക്കുന്നത്

കൊച്ചി: നടി ലീന മരിയ പോളിന് നോട്ടീസ്. ബ്യൂട്ടിപാർലർ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് മൊഴി എടുക്കലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് പൊലീസ് ലീനാ മരിയാ പോളിന് നോട്ടീസ് അയച്ചത്. കേസിലെ പരാതിക്കാരി എന്ന നിലയിലാണ് ലീനാ മരിയാ പോളിന്റെ മൊഴി എടുക്കുന്നതെന്ന് പോലീസ് അറിയിച്ചു.

ലീനയുടെ സാമ്പത്തിക സ്രോതസ്സുകളുടെ വിവരം രവി പൂജാരി എങ്ങനെയാണ് അറിഞ്ഞതെന്ന് ചോദിച്ചറിയാനും രവി പൂജാരിയുടെ ശബ്ദസാമ്പിൾ തിരിച്ചറിയാനും വേണ്ടിയാണ് ലീനയുടെ മൊഴിയെടുക്കുന്നത്. ലീനയുടെ സുഹൃത്ത് വഴി ആണ് സാമ്പത്തിക സ്രോതസുകളെ കുറിച്ചുള്ള വിവരം രവി പൂജാരിയിലേക്ക് എത്തിയത് എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ വ്യക്തത വരുത്താനാണ് പോലീസ് ഇവരെ വിളിച്ചു വരുത്തി മൊഴി എടുക്കാനൊരുങ്ങുന്നത്.

നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാർലറിലേക്ക് വെടിയുതിർക്കാൻ തനിക്ക് ക്വട്ടേഷൻ നൽകിയത് പെരുമ്പാവൂരിലെ ഗുണ്ടാനേതാവാണെന്ന് രവി പൂജാരി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. കാസർഗോഡ് സ്വദേശിയായ ജിയ, മൈസൂർ സ്വദേശിയായ ഗുലാം തുടങ്ങിയവർ മുഖേനയാണ് താൻ ഗുണ്ടാനേതാവുമായി ഇടപെടലുകൾ നടത്തിയതെന്നും രവി പൂജാരി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button