Latest NewsNewsIndia

വാക്​സിൻ സർട്ടിഫിക്കറ്റിൽ നിന്ന്​ മോദിയുടെ ചിത്രം ഒഴിവാക്കി ബംഗാൾ: പകരം മമതയുടെ ചിത്രം

മൂന്നാം ഘട്ടത്തിൽ വാക്സിൻ സ്വീകരിക്കുന്നവർക്കാണ്​ മമതയുടെ ചിത്രം പതിച്ച സർട്ടിഫിക്കറ്റ് ​നൽകുക

കൊൽക്കത്ത : ഛത്തീസ്‌ഗഢിന് പിന്നാലെ കോവിഡ്​ വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന്​ പ്രധാനമന്ത്രി ​നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കി പശ്ചിമ ബംഗാൾ. ഇനി മുഖ്യമന്ത്രി മമത ബാനർജിയുടെ ചിത്രം പതിച്ച സർട്ടിഫിക്കറ്റായിരിക്കും വിതരണം ചെയ്യുക എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പണം നൽകി സംസ്ഥാനം തന്നെ വാക്സിൻ വാങ്ങുന്നതിനാലാണ് ​മോദിയുടെ ചിത്രം ഒഴിവാക്കാൻ തീരുമാനിച്ചതെന്നാണ്​ റിപ്പോർട്ടിൽ പറയുന്നത്. മൂന്നാം ഘട്ടത്തിൽ വാക്സിൻ സ്വീകരിക്കുന്നവർക്കാണ്​ മമതയുടെ ചിത്രം പതിച്ച സർട്ടിഫിക്കറ്റ് ​നൽകുക. ഈ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്​ 18-നും 44-നും ഇടയിൽ പ്രായമുള്ളവർക്കായിരിക്കും.

Read Also  : ട്രംപിന്റെ പ്രതികാരം: വൈറ്റ് ഹൗസിലെ വിരുന്നിൽ സുക്കർബർഗിനെ ക്ഷണിക്കില്ല

നേരത്തെ, ഛത്തീസ്‍ഗഢ് സര്‍ക്കാരും കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച 18-നും 44-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പ്രധാനമന്ത്രിയുടെ ചിത്രത്തിന് പകരം മുഖ്യമന്ത്രിയുടെ ചിത്രമുള്ള വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. മുഖ്യമന്ത്രി ഭൂപേഷ് ബാഘേഷിന്റെ ചിത്രമാണ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നല്‍കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button