
ന്യൂഡല്‍ഹി : പ്രതിഷേധം ശക്തമായതിനെ തുടർന്ന് വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് ഡല്‍ഹിയിലെ ജി.ബി പന്ത് ആശുപത്രി. ജോലി സമയത്ത് മലയാളം സംസാരിക്കരുതെന്ന് നിര്‍ദ്ദേശിച്ച് പുറത്തിറക്കിയ സര്‍ക്കുലറാണ് പിന്‍വലിച്ചത്.
കഴിഞ്ഞ ദിവസമാണ് ജോലി സമയത്ത് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ മാത്രം ആശയ വിനിമയം നടത്തണമെന്നും മലയാളം ഉപയോഗിക്കരുതെന്നും വ്യക്തമാക്കി ജി.ബി പന്ത് ആശുപത്രി സര്‍ക്കുലര്‍ പുറത്തിറക്കിയത്. മലയാളം സംസാരിക്കുന്നതിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും തീരുമാനം തെറ്റിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് സര്‍ക്കുലറിലുള്ളത്.
സര്‍ക്കുലർ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ അടക്കം പ്രതിഷേധം ശക്തമായിരുന്നു. സര്‍ക്കുലറിനെതിരെ കോണ്‍ഗ്രസിലേയും ബിജെപിയിലേയും പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. എന്നാൽ സര്‍ക്കലുര്‍ ഇറക്കിയത് തങ്ങളുടെ അറിവോടെയല്ലെന്നും ഉത്തരവ് പുറപ്പെടുവിച്ച സൂപ്രണ്ടിനോട് വിശദീകരണം തേടുമെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ആശുപത്രിയിലെ നഴ്സിംഗ് സുപ്രണ്ട് വിരമിച്ച ഒഴിവില്‍ ആരെയും നിയമിച്ചിട്ടില്ല. ആക്ടിംഗ് സുപ്രണ്ട് ചുമതല വഹിക്കുന്ന ഒരാളാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. മെഡിക്കല്‍ സുപ്രണ്ടിന് അടക്കം പകര്‍പ്പ് അയ്ക്കാതെ ഏകപക്ഷീമായി ഇറക്കിയ സര്‍ക്കുലര്‍ അംഗീകരിക്കില്ലെന്നും നഴ്സുമാര്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments