Latest NewsKeralaIndiaNews

ലക്ഷദ്വീപില്‍ നിന്ന് സന്തോഷ വാര്‍ത്ത, പടച്ചവനാണെ സത്യം, മോദി സര്‍ക്കാറിനെ നിങ്ങള്‍ക്ക് വിശ്വസിക്കാം: അബ്‌ദുള്ളക്കുട്ടി

ഇവിടെയാണ് മോദി ടച്ചുള്ള വികസന രാഷ്ട്രീയത്തിന്റെ പ്രസക്തി.

കൊച്ചി: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ പ്രതിഷേധം ശക്തമായി ഉയരുകയാണ്. അതിന്റെ ഭാഗമായി സേവ് ലക്ഷദ്വീപ് ഫോറം നാളെ നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ലക്ഷദ്വീപിൽ നിന്നുമൊരു സന്തോഷ വാർത്ത പങ്കുവച്ചിരിക്കുകയാണ് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എപി അബ്‌ദുള്ളക്കുട്ടി. അഗത്തി എയര്‍പ്പോര്‍ട്ടില്‍ നിന്നും ആദ്യമായി ട്യൂണ മത്സ്യം ജപ്പാനിലേക്ക് കയറ്റിയയക്കാന്‍ തുടങ്ങിയെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയും വീഡിയോ വഴിയും അബ്ദുള്ളക്കുട്ടി പറയുന്നു.

ആദ്യ കണ്‍സയ്ന്‍മന്റായ അഞ്ച് മെട്രിക്ക് ടണ്‍ ട്യൂണ മത്സ്യം എയര്‍ ഇന്ത്യ ഗാര്‍ഗോ വിമാനം വഴി അഗത്തിയില്‍ നിന്ന് പുറപ്പെട്ടത് ജൂണ്‍ അഞ്ചാം തീയതിയാണെന്നും ലോക പരിസ്ഥിതി ദിനത്തില്‍ തന്നെ കയറ്റുമതി ആരംഭിച്ചത് ‘അടിപൊളിയായെന്നും ബിജെപി നേതാവ് പറയുന്നു. ‘എന്റെ പ്രിയ ദ്വീപ് വാസികളെ, പടച്ചവനാണെ സത്യം മോദി സര്‍ക്കാറിനെ നിങ്ങള്‍ക്ക് വിശ്വസിക്കാം’-എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

read also: പുലർച്ചെ തലയിൽ മുണ്ടിട്ടോ രോഗിയെന്ന് തെളിയിച്ച് സഹതാപം പിടിച്ചു പറ്റാനോ ഞങ്ങൾ ശ്രമിക്കില്ല: ബിജെപി

കുറിപ്പ് പൂർണ്ണ രൂപം

‘ലക്ഷദ്വീപില്‍ നിന്ന് ഒരു സന്തേഷ വാര്‍ത്തയുണ്ട്.
ആദ്യമായി ട്യൂണ ഫിഷ് അഗത്തി എയര്‍പോര്‍ട്ടില്‍ നിന്ന്ബംഗളുരു വഴി ജപ്പാനിലേക്ക് എക്സ്പോര്‍ട്ട് തുടങ്ങി. ആദ്യ കണ്‍സയ്ന്‍മെന്റ് 5 മെട്രിക്ക് ടണ്‍ എയര്‍ ഇന്ത്യ കാര്‍ഗോ വിമാനം വഴി അഗത്തിയില്‍ നിന്ന് പുറപ്പെട്ടത് ഇന്നലെ ജൂണ്‍ 5 ന് ആണ് ലോക പരിസ്ഥിതി ദിനത്തില്‍ തന്നെ തുടങ്ങിയത് അടിപൊളിയായി. കാരണം ലോകത്തിലെ അപൂര്‍വ്വം ഓര്‍ഗാനിക്ക് ടെറിറ്ററിയാണ് ലക്ഷദീപ് അക്വാട്ടിക്ക് മേഖല. അവിടെ യാതൊരു പൊള്യൂഷനുമില്ലാത്ത ദ്വീപാണ്. ഇവിടുത്തെ ട്യൂണക്ക് വേണ്ടി ജപ്പാനും യൂറോപ്പും എത്രയോ കാലമായി കാത്തിരിക്കുകയായിരുന്നു.

ഇവിടെയാണ് മോദി ടച്ചുള്ള വികസന രാഷ്ട്രീയത്തിന്റെ പ്രസക്തി. കൊച്ചിയില്‍ കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ മെഗാ ലക്ഷ് ദ്വീപ് ട്യൂണ എക്സ്പോര്‍ട്ടേസ് & സ്റ്റെയ്ക്ക് ഹോള്‍ഡേര്‍ഡ് മീറ്റ് സംഘടിപ്പിച്ചു. അതില്‍ 50 എക്സ്പോര്‍ട്ട് കമ്ബനി പങ്കെടുത്തു. അതില്‍ ബാംഗ്ലൂര്‍ ബെയ്സ്ഡ് കമ്ബനിയായ Sashmi Food Pvt Ltdനെ തിരഞ്ഞെടുത്തു. 73 വര്‍ഷം പിറകിലായ ലക്ഷദ്വീപിലെ മത്‌സ്യ ബന്ധനത്തെ മോദി സര്‍ക്കാര്‍ നിശബ്ദമായി ആധുനികവല്‍കരിക്കയായിരുന്നു. ഇത് ഒരു ചരിത്രമാണ്ല ക്ഷദീപിലെ 60% വരുന്ന മത്സ്യബന്ധനവുമായി ഉപജീവനം കഴിക്കുന്ന ജനങ്ങള്‍ക്ക് പുതുജന്മമാവും. അവരുടെ ജോലി, വരുമാനം വര്‍ദ്ധിക്കും ലക്ഷദീപ് അഡ്മിനിസ്ട്രേഷനേയും കേന്ദ്ര സര്‍ക്കാറിനേയും നെഞ്ചോട് ചേര്‍ത്ത് പിടിച്ച്‌ അഭിവാദ്യം ചെയ്യുന്നു.

എന്റെ പ്രിയ ദ്വീപ് വാസികളെ പടച്ചവനാണെ സത്യം, മോദിസര്‍ക്കാറിനെ നിങ്ങള്‍ക്ക് വിശ്വസിക്കാം.’

shortlink

Related Articles

Post Your Comments

Related Articles


Back to top button