Latest NewsNewsIndia

കര്‍ണാടകയെ അവഹേളിച്ച്‌ ആമസോൺ, കര്‍ണാടക പതാക സഹിതമുള്ള ബിക്കിനി വില്‍പനക്ക്: പ്രതിഷേധം ശക്തം

പതാക സഹിതമുള്ള ബിക്കിനി വില്‍പനക്ക് വെച്ചതിന് ക്ഷമ ചോദിക്കുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കും

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും മോശം ഭാഷയെന്ന ചോദ്യത്തിന് കന്നഡയെന്ന ഉത്തരം നൽകിയ ഗൂഗിൾ നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധമായിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഗൂഗിൾ മാപ്പ് പറഞ്ഞിരുന്നു. ഇപ്പോഴിതാ കർണാടകത്തിന്റെ പതാക ഉപയോഗിച്ചുള്ള ബിക്കിനി വില്പനയ്ക്ക് വച്ചിരിക്കുകയാണ് ആമസോൺ കാനഡ. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

ബഹുരാഷ്ട്ര കമ്പനികള്‍ കര്‍ണാടകയെ അവഹേളിക്കുന്നത് അവസാനിപ്പിക്കണമെന്നും കന്നടിഗരുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നമാണെന്നും നിയമമന്ത്രി അരവിന്ദ് ലിംബാവലി പ്രതികരിച്ചു.

read also: ‘നീ’ മാന്യമാണെങ്കിൽ, ‘നിങ്ങൾ’ ഡബിൾ മാന്യം തന്നെ: ഷംസീർ – എം ബി രാജേഷ് വിഷയത്തിൽ പ്രതികരണവുമായി ശ്രീജിത്ത് പണിക്കർ

”കര്‍ണാടക പതാക സഹിതമുള്ള ബിക്കിനി വില്‍പനക്ക് വെച്ചതിന് ക്ഷമ ചോദിക്കുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കും. ബഹുരാഷ്ട്ര കമ്പനികള്‍ കര്‍ണാടകയെ അവഹേളിക്കുന്നത് അവസാനിപ്പിക്കണം. ഇത് കന്നടിഗരുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നമാണ്”- മന്ത്രി ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button