Latest NewsNewsIndia

വിവാഹ വേദിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍: മദ്യപിച്ചെത്തിയ വരനോട് വധു ചെയ്തത്

വധുവിന്റെ ബന്ധുക്കളോട് വരന്‍ അപമര്യാദയായി പെരുമാറി

ലക്‌നൗ: വിവാഹ വേദിയില്‍ മദ്യപിച്ചെത്തിയ വരനും സംഘവും ചടങ്ങുകള്‍ അലങ്കോലമാക്കി. മദ്യപിച്ച് എത്തുകയും വിവാഹ വേദിയില്‍ അനാവശ്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതിന് വധു വിവാഹത്തില്‍ നിന്നും പിന്മാറി. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിലാണ് സംഭവം.

Also Read: ആളൊഴിഞ്ഞ ഫ്‌ളാറ്റിൽ എത്തിച്ചു കെണിയിലാക്കി: വാര്‍ത്താ അവതാരകനെ ഹണിട്രാപ്പില്‍ കുടുക്കിയ സംഘം പിടിയിൽ

വരമാല്യം അണിയിക്കുന്ന ചടങ്ങുകള്‍ക്ക് മുമ്പായി വധുവിനോട് വരന്‍ നൃത്തം ചെയ്യാന്‍ ആവശ്യപ്പട്ടു. എന്നാല്‍ വധു നൃത്തം ചെയ്യാന്‍ തയ്യാറായില്ല. ഇതോടെ വരന്‍ ബഹളം വെയ്ക്കുകയും വധുവിന്റെ ബന്ധുക്കളോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. തുടര്‍ന്നാണ് വധു വിവാഹത്തില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചത്. ഇതോടെ വരന്‍ ഉള്‍പ്പെടെ മദ്യപിച്ചെത്തിയ എല്ലാവരെയും വധുവിന്റെ ബന്ധുക്കള്‍ തടഞ്ഞു. വിവാഹത്തിന് മുമ്പായി നല്‍കിയ പണവും സമ്മാനങ്ങളും തിരിച്ചുനല്‍കണമെന്ന് വധുവിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

സംഭവത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് വിവാഹത്തില്‍ നിന്നും പിന്മാറരുതെന്ന് വരന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും വധുവിന്റെ മനസ് മാറിയില്ല. ഇതോടെ പണവും മറ്റ് സമ്മാനങ്ങളും തിരികെ നല്‍കാമെന്ന് വരന്റെ ബന്ധുക്കള്‍ അറിയിച്ചു. തീരുമാനം പെണ്‍കുട്ടിയുടേതാണെന്നും നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും പോലീസ് അറിയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button