COVID 19Latest NewsIndia

സര്‍ക്കാര്‍ നല്‍കുന്ന കോവിഡ് കിറ്റില്‍ പതഞ്ജലിയുടെ കൊറോണില്‍ ടാബ്‌ലെറ്റ് : പരാതിയുമായി ഐ.എം.എ

ഡെറാഡൂൺ : ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വിതരണം ചെയ്യുന്ന കോവിഡ് കിറ്റില്‍ പതഞ്ജലിയുടെ കൊറോണില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ പരാതിയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കോവിഡ് ബാധിച്ച്‌ വീട്ടില്‍ കഴിയുന്ന രോഗികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന കോവിഡ് കിറ്റില്‍ പതഞ്ജലിയുടെ കൊറോണില്‍ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

Read Also : കാലവര്‍ഷം : സംസ്ഥാനത്ത് ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് 

കോവിഡ് കിറ്റില്‍ പതഞ്ജലിയുടെ കൊറോണില്‍ കൂടി ഉള്‍പ്പെടുത്താന്‍ ബാബ രാംദേവ് സര്‍ക്കാനോട് അഭ്യര്‍ഥിച്ചിട്ടുണ്ട് എന്നാണ് വിവരം. ഇതിനെതിരെ നടപടിയെടുക്കണമെന്ന് ഉത്തരാഖണ്ഡ് ഐ.എം.എ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

അലോപ്പതി മരുന്നുകള്‍ക്കൊപ്പം ആയുര്‍വേദ മരുന്നായ കൊറോണില്‍ കൂടി നല്‍കുന്നത് ‘മിക്സോപ്പതി’യാകുമെന്നും ഈ കോക്ടെയില്‍ ചികിത്സ നടപ്പാക്കുന്നത് സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാകുമെന്നും ചീഫ് സെക്രട്ടറിക്കെഴുതിയ കത്തില്‍ ഐ.എം.എ ചൂണ്ടിക്കാട്ടുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button