Latest NewsNewsInternational

യുഎഇ വിസ മെഡിക്കല്‍ ടെസ്റ്റിന് മുമ്പ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: കൂടുതല്‍ വിവരങ്ങള്‍ അറിയാം

പുതിയ നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും

ദുബായ്: യുഎഇ റസിഡന്‍സി വിസയ്ക്ക് അപേക്ഷിക്കാനോ നിലവിലുള്ള വിസ പുതുക്കാനോ ഇനി മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. മെഡിക്കല്‍ ടെസ്റ്റിന് മുമ്പ് കോവിഡ് ടെസ്റ്റ് നടത്തിയ ശേഷം നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്.

Also Read: വീണ്ടും ഞെട്ടിക്കുന്ന വാര്‍ത്ത: കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് യുവതി

പുതിയ നിയമം നാളെ (ജൂണ്‍ 7) മുതല്‍ പ്രാബല്യത്തില്‍ വരും. 72 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധന ഫലമാണ് ഇതിന് ആവശ്യമായുള്ളത്. അബുദാബിയിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായി പബ്ലിക് ഓഫീസുകളിലും പരിപാടികളിലും പൊതുസ്ഥലങ്ങളിലും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നേരത്തെ തന്നെ നിര്‍ബന്ധമാക്കിയിരുന്നു.

വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലാത്ത ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. പുതിയ നിയമപ്രകാരം അബുദാബിയിലേയ്ക്ക് പ്രവേശിക്കുന്നതിന് 48 മണിക്കൂറുകള്‍ക്ക് മുന്‍പ് ലഭിച്ച പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഇതിന് പുറമെ യാത്രയ്ക്ക് 24 മണിക്കൂറിന് മുന്‍പ് ലഭിച്ച ഡിപിഐ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും അനുവദിക്കുന്നതാണ്. എന്നാല്‍ ഇത് ഒരു തവണ മാത്രമേ അനുവദിക്കുകയുള്ളൂ.

കോവിഡ് പ്രോട്ടോക്കോളുകളുടെ ഭാഗമായി ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, വിനോദ മേഖലകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ടൂര്‍ ഗൈഡുകള്‍, ടാക്‌സി ഡ്രൈവര്‍മാര്‍ എന്നിവരുള്‍പ്പെടെ നിരവധി ആളുകളുമായി ദിവസേന ഇടപഴകുന്നവര്‍ പിസിആര്‍ പരിശോധനകള്‍ക്ക് വിധേയരാകണം. സ്‌കൂള്‍ പരിസരത്തേയ്ക്ക് പ്രവേശിക്കുന്നതിന് മുമ്പ് രക്ഷിതാക്കളും സന്ദര്‍ശകരും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അധ്യാപകരും അഡ്മിനിട്രേറ്റീവ് ഉദ്യോഗസ്ഥരും കൃത്യമായ ഇടവേളകളില്‍ കോവിഡ് പരിശോധന നടത്തണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button