KeralaLatest NewsNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് കേസെടുത്തത് 5000 ത്തിൽ അധികം പേർക്കെതിരെ

നിയന്ത്രണങ്ങൾ ലംഘിച്ച 2001 പേരെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 5236 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 2001 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 3675 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 11198 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 49 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: കൊറോണ വൈറസിന്റെ അതിതീവ്രതയേറിയ ഡെല്‍റ്റ വകഭേദം പടര്‍ന്നു പിടിക്കുന്നു, ആശങ്കയില്‍ ബ്രിട്ടണ്‍

തിരുവനന്തപുരം സിറ്റിയിൽ 486 കേസുകൾ രജിസ്റ്റർ ചെയ്തു. 37 പേരാണ് അറസ്റ്റിലായത്. 271 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 1,378 കേസുകൾ രജിസ്റ്റർ ചെയ്യുകയും 718 പേർ അറസ്റ്റിലാകുകയും 1,108 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 1,271 കേസുകളും കൊല്ലം സിറ്റിയിൽ 538 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 486, 37, 271
തിരുവനന്തപുരം റൂറൽ – 1378, 718, 1108
കൊല്ലം സിറ്റി – 538, 42, 28
കൊല്ലം റൂറൽ – 1271, 75, 304
പത്തനംതിട്ട – 88, 88, 11
ആലപ്പുഴ- 25, 8, 186
കോട്ടയം – 197, 197, 182
ഇടുക്കി – 138, 25, 74
എറണാകുളം സിറ്റി – 159, 69, 73
എറണാകുളം റൂറൽ – 230, 73, 458
തൃശൂർ സിറ്റി – 185, 184, 168
തൃശൂർ റൂറൽ – 23, 28, 206

Read Also: ആളൊഴിഞ്ഞ ഫ്‌ളാറ്റിൽ എത്തിച്ചു കെണിയിലാക്കി: വാര്‍ത്താ അവതാരകനെ ഹണിട്രാപ്പില്‍ കുടുക്കിയ സംഘം പിടിയിൽ

പാലക്കാട് – 149, 148, 58
മലപ്പുറം – 48, 59, 17
കോഴിക്കോട് സിറ്റി – 52, 52, 41
കോഴിക്കോട് റൂറൽ – 62, 71, 9
വയനാട് – 62, 1, 58
കണ്ണൂർ സിറ്റി – 103, 103, 45
കണ്ണൂർ റൂറൽ – 24, 5, 100
കാസർകോട് – 18, 18, 278

shortlink

Related Articles

Post Your Comments

Related Articles


Back to top button