
ഭരണങ്ങാനം: കടുവ സങ്കേതത്തിനായി സർക്കാർ നീക്കി വെച്ച സ്ഥലത്ത് ആശുപത്രി പണിയുന്നതായി പ്രചരിപ്പിച്ച് കത്തോലിക്കാ സഭയിലെ വൈദികനും കൂട്ടരും പാവപ്പെട്ട ജനങ്ങളിൽ നിന്നും പണം തട്ടുകയാണെന്ന് ആരോപിച്ച് യുവാവ്. ഡേവിസ് ചിറമേൽ എന്ന കത്തോലിക്കാ സഭയിലെ വൈദികനും അദ്ദേഹത്തിന്റെ കൂട്ടാളികളുമാണ് വ്യാജ പ്രചാരണം നടത്തി പണം തട്ടുന്നതെന്നാണ് ജസ്റ്റിൻ ജോർജ് എന്ന യുവാവ് ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തിയത്.
കസ്തൂരിരംഗൻ പരിസ്ഥിതി ലോല പ്രദേശമായി സർക്കാർ മാർക്ക് ചെയ്തിരിക്കുന്ന സ്ഥലമാണ് ട്രസ്റ്റ് രൂപീകരിക്കുന്നതിനായി വൈദികനും കൂട്ടരും കണ്ടെത്തിയതെന്ന് യുവാവ് പറയുന്നു. ചോദിച്ചപ്പോൾ അവിടെയല്ലെന്നും മറ്റൊരു സ്ഥലത്താണ് ആശുപത്രി പണിയുന്നതെന്നുമായിരുന്നു അവർ മറുപടി നൽകിയതെന്ന് യുവാവ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. പൊതു സമൂഹത്തിൽ നിന്ന് 240 കോടി രൂപ പിരിച്ചെടുത്ത് തുടങ്ങാൻ പോകുന്ന പ്രോജക്ടിനെ കുറിച്ച് അതിരൂപതയിലെ ഉത്തരവാദപെട്ടവരെ അറിയിച്ചിരുന്നോ എന്നാണു യുവാവ് ചോദിക്കുന്നത്. ജസ്റ്റിൻ ജോർജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഡേവിസ് ചിറമേൽ എന്ന കത്തോലിക്കാ സഭയിലെ വൈദികൻ, തല്പരകക്ഷികളായ കുറച്ചു പേരെ കൂട്ടി, ഹ്യൂമാനറ്റേറിയൻ ഹോസ്പിറ്റലിന്റെ പേരിൽ ട്രസ്റ്റ് രൂപീകരിച്ചു, പണപ്പിരിവ് തുടങ്ങുന്നതിൽ നിന്ന് പിന്മാറണമെന്ന് ആഗ്രഹിച്ചു കൊണ്ട് ഇന്നലെ ഫേസ്‌ബുക്കിൽ എഴുതിയിരുന്നു. അച്ചന്റെ വാക്കുകൾ വിശ്വസിച്ചു പണം അയച്ചു കൊണ്ട് ഇരിക്കുന്നവരെയും, ഇനിയും അയക്കാൻ സാധ്യത ഉള്ളവരെയും കൂടി ഈ പ്രോജക്ടിന് വേണ്ടി പണം അയക്കുന്നതിന് മുൻപ് ഒന്ന് കൂടി ആലോചിക്കാൻ പ്രേരിപ്പിക്കണം എന്ന് തോന്നിയതിനാലാണ് വ്യക്തിപരമായി അപമാനിക്കണം എന്ന ആഗ്രഹം ഇല്ലെങ്കിലും പരസ്യമായി എഴുതേണ്ടി വന്നത്.
Also Read:പ്രതിഷേധം ശക്തമായി : മലയാളം സംസാരിക്കരുതെന്ന വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് ആശുപത്രി
ഡേവിസ് ചിറമേൽ അച്ചന്റെ ഹോസ്പിറ്റൽ പ്രൊജക്ടിൽ സഹകരിക്കുന്ന കൗൺസൾട്ടന്റ്റ് എന്ന് പരിചയപ്പെടുത്തി ഇന്നലെ രാത്രിയിൽ ഒരാൾ ഫോൺ ചെയ്തിരുന്നു. പോസ്റ്റ് പിൻവലിച്ചു തെറ്റിദ്ധാരണ ഉണ്ടാക്കിയത് തിരുത്തണം എന്നതാണ് ആവശ്യം. ഹോസ്പിറ്റൽ പ്രോജക്ടിന് വേണ്ടി കണ്ടെത്തിയതായി ഫേസ്‌ബുക്ക് ലൈവിൽ കൂടി കാണിച്ച വനത്തിനോട് ചേർന്ന് കിടക്കുന്ന സ്ഥലം കസ്തൂരിരംഗൻ പരിസ്ഥിതി ലോല പ്രദേശമായി മാർക്ക് ചെയ്തിരിക്കുന്നതാണ്. കേന്ദ്ര സർക്കാർ കടുവ സങ്കേതത്തിന് റിസർവ് ചെയ്തിട്ടുണ്ട് എന്നുമാണ് മനസ്സിലാക്കിയിട്ടുള്ളത്. മൂന്ന് വർഷം മുൻപ് റബർ വെട്ടി മാറ്റിയെങ്കിലും റബർ തൈ വെക്കാനുള്ള അനുവാദം പോലും കിട്ടിയിട്ടില്ല എന്നും കേൾക്കുന്നുണ്ട്. ഈ സ്ഥലത്ത് നിങ്ങൾ എങ്ങനെ ഹോസ്പിറ്റൽ നിർമ്മിക്കും എന്ന് ചോദിച്ചപ്പോൾ അവിടെ ഹോസ്പിറ്റൽ നിർമ്മിക്കുമെന്ന് പറഞ്ഞിട്ടില്ല വേറെ സ്ഥലത്താണ് ഹോസ്പിറ്റൽ നിർമ്മിക്കുന്നത് എന്നാണ് മറുപടി കിട്ടിയത്. ഹോസ്പിറ്റൽ നിർമ്മിക്കാൻ ഉദ്ദേശം ഇല്ലെങ്കിൽ പിന്നെ എന്തിന് സ്ഥലം ഏറ്റെടുത്തു ഫേസ്‌ബുക്ക് ലൈവിൽ കൂടി ട്രസ്റ്റ് രൂപീകരിക്കുന്നതായി അറിയിച്ചു എന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി നിങ്ങളുടെ മൊബൈൽ നമ്പറും, പ്രൊഫൈലും സോഷ്യൽ മീഡിയായിൽ പ്രസിദ്ധപ്പെടുത്തും വിളിക്കുന്നവർക്ക് നിങ്ങൾ മറുപടി കൊടുത്തോളൂ എന്നാണ്. ചുരുക്കി പറഞ്ഞാൽ തട്ടിപ്പ് പരിപാടിയെ സപ്പോർട്ട് ചെയ്തില്ലെങ്കിൽ സോഷ്യൽ മീഡിയായിൽ കൂടി തെറി വിളി കേൾക്കേണ്ടി വരും എന്ന ഭീക്ഷണിയാണ് നടത്തിയത്.
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ഇന്ന് രാവിലെ ഡേവിസ് ചിറമേൽ അച്ചൻ ചെയ്ത വീഡിയോയുടെ അവസാനം ഹോസ്പിറ്റൽ പദ്ധതിയെ കുറിച്ച് പറയുന്നതിന്റെ കൂടെ പേരെടുത്ത് പറഞ്ഞു വിമർശിക്കുന്നുണ്ട്. തൃശൂർ അതിരൂപതയിൽ നിന്ന് ഫേസ്‌ബുക്ക് പോസ്റ്റ് അയച്ചു കൊടുത്തിട്ട് വാണിംഗ് കൊടുത്തു എന്നാണ് പറയുന്നത്. ഫേസ്‌ബുക്കിൽ ആരെങ്കിലും എഴുതിയ വിവരങ്ങൾ വെച്ചാണ് മെത്രാൻ നടപടി എടുക്കുന്നത് എന്ന് പ്രചരിപ്പിക്കുന്നത് സ്വന്തം മെത്രാനെയും കത്തോലിക്കാ സഭയെയും അപമാനിക്കുന്നതിന് തുല്യമല്ലെ? അച്ചന്മാർക്ക് എതിരെ നടപടി എടുക്കുന്നതിനും, വാണിംഗ് കൊടുക്കുന്നതിനും രൂപതകളിൽ കൃത്യമായ പ്രോട്ടക്കോൾ ഉണ്ട് എന്ന കാര്യം അറിയില്ലാത്തവരാണ് കത്തോലിക്കർ എന്നാണോ അച്ചൻ കരുതുന്നത്?
Also Read:രോഗമുക്തി നിരക്ക് ഉയര്‍ന്നു, ടിപിആര്‍ കുറഞ്ഞു; കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടം ഫലം കാണുന്നു
പതിനായിരക്കണക്കിന് ആൾക്കാർ അച്ചനെ സഹായിക്കാൻ ഉള്ളപ്പോൾ എന്നെ പോലെ ഒരാൾ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ പദ്ധതി ക്യാൻസൽ ചെയ്യാതെ അതിരൂപത അധികൃതരെ കണ്ട് തന്റെ ഭാഗം ന്യായീകരിക്കാൻ എന്ത് കൊണ്ടാണ് ശ്രമിക്കാതെ ഇരുന്നത്? പൊതു സമൂഹത്തിൽ നിന്ന് 240 കോടി രൂപ പിരിച്ചെടുത്ത് തുടങ്ങാൻ പോകുന്ന പ്രോജക്ടിനെ കുറിച്ച് അതിരൂപതയിലെ ഉത്തരവാദപെട്ടവരെ അറിയിച്ചിരുന്നോ? കടുവ സങ്കേതത്തിൽ ഹോസ്പിറ്റൽ പണിയുന്നതായി ചിത്രീകരിച്ചു ട്രസ്റ്റ് രൂപീകരിച്ചു ജനങ്ങളിൽ നിന്ന് പണം തട്ടിയെടുക്കാൻ അച്ചന്റെ കൂടെ കൂടിയിരിക്കുന്നവർ നടത്തിയ പദ്ധതി അച്ചൻ അറിഞ്ഞു കൊണ്ട് അല്ലെങ്കിൽ എത്രയും വേഗം ഭൂമിയുടെ ഡോക്യൂമെന്റുകൾ വാങ്ങി പരിശോധിക്കാൻ തയ്യാറാകണം.
അച്ചന്റെ പരിസ്ഥതി വീഡിയോ കണ്ടവരിൽ പലരും അതിന് മറുപടി കൊടുക്കണം എന്ന് പറഞ്ഞിരുന്നെങ്കിലും അതിന് തയ്യാറാകാതെ ഇരുന്നത് വ്യക്തിപരമായി മോശമാക്കാൻ താല്പര്യം ഇല്ലാത്തതിനാലാണ്. മറുനാടൻ മലയാളി ഉൾപ്പടെയുള്ള മഞ്ഞ മാധ്യമ ഉടമകളെ ഉപയോഗിച്ച് വ്യക്തിഹത്യ നടത്താൻ കൂട്ടാളികൾ തുനിഞ്ഞിറങ്ങിയ സ്ഥിതിക്ക് സത്യാവസ്ഥ എന്താണെന്ന് പൊതു സമൂഹത്തെ അറിയിക്കാൻ നിർബന്ധിതനായതാണ്. സമൂഹത്തിന് നല്ലത് ചെയ്യണം എന്ന ആഗ്രഹത്തെ ചൂക്ഷണം ചെയ്യാൻ തല്പരകക്ഷികൾ കൂടെ കൂടിയത് ആണെങ്കിൽ തിരുത്താൻ ഇനിയെങ്കിലും തയ്യാറാകണം. അച്ചൻ സ്വയം തിരുത്താൻ തയ്യാറായില്ലെങ്കിൽ ഭൂമിയുടെ ഡോക്യൂമെന്റുകൾ ഉൾപ്പടെ പരിശോധിക്കാൻ വേണ്ട നിയമനടപടികൾ തൃശൂർ അതിരൂപത നേതൃത്വം എത്രയും വേഗം ആരംഭിക്കണം.
Post Your Comments