Latest NewsNewsIndia

ഹിമാചൽപ്രദേശിൽ ആദ്യമായി രാജവെമ്പാലയെ കണ്ടെത്തി

ഹിമാചലിലെ സിർമോർ ജില്ലയിൽ കോലാൽ വനത്തോട് ചേർന്ന് ഗിരിനഗറിലാണ് ഏറ്റവും നീളമുള്ള വിഷപ്പാമ്പായ രാജവെമ്പാലയെ കണ്ടെത്തിയത്

ഷിംല: ഹിമാചൽ പ്രദേശിൽ ആദ്യമായി രാജവെമ്പാലയെ കണ്ടെത്തി. ഹിമാചലിലെ സിർമോർ ജില്ലയിൽ കോലാൽ വനത്തോട് ചേർന്ന് ഗിരിനഗറിലാണ് ഏറ്റവും നീളമുള്ള വിഷപ്പാമ്പായ രാജവെമ്പാലയെ കണ്ടെത്തിയത്. സംസ്ഥാനത്തെ വനം-വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.

Read Also: കര്‍ണാടകയെ അവഹേളിച്ച്‌ ആമസോൺ, കര്‍ണാടക പതാക സഹിതമുള്ള ബിക്കിനി വില്‍പനക്ക്: പ്രതിഷേധം ശക്തം

കഴിഞ്ഞയാഴ്ചയാണ് ഹിമാചൽപ്രദേശിൽ രാജവെമ്പാലയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. പ്രദേശവാസിയായ പ്രവീൺ ഠാക്കൂറാണ് പാമ്പിനെ കണ്ടതും ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അയച്ചു നൽകിയതും. വനം വകുപ്പ് ഉദ്യോഗസ്ഥർ ഇത് പരിശോധിച്ചപ്പോൾ രാജവെമ്പാലയാണെന്ന് മനസിലാക്കുകയും ഡിവിഷണൽ ഫോസ്റ്റ് ഓഫീസർ ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തുകയും ചെയ്തു.

Read Also: കുഴൽപ്പണക്കേസിൽ അന്വേഷണം മകനിലേക്ക് എത്തില്ല, മാധ്യമങ്ങൾ നൽകുന്നത് വ്യാജ വാർത്തകൾ: കെ സുരേന്ദ്രന്‍

പിന്നീട് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പാമ്പിന്റെ സാന്നിധ്യം കണ്ടെത്തി. ഹിമാചൽ പ്രദേശിൽ ഇതുവരെ രാജവെമ്പാലയെ കണ്ടെത്തിയിട്ടില്ല എന്നാണ് മുൻപുള്ള രേഖകൾ പരിശോധിച്ചപ്പോൾ വ്യക്തമായതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button