Latest NewsNewsIndia

‘മലയാളം ഒരു ഇന്ത്യൻ ഭാഷയാണ്’: വിവേചനം അവസാനിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി

മലയാളം സംസാരിക്കുന്നതിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും തീരുമാനം തെറ്റിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് സർക്കുലറിലുള്ളത്.

ന്യൂഡൽഹി: ജോലി സമയത്ത് മലയാളം സംസാരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ ഡല്‍ഹി ജി.ബി പന്ത് ആശുപത്രിയ്‌ക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ആശുപത്രി പുറത്തിറക്കിയ സർക്കുലറിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് രാഹുൽ ഗാന്ധി മലയാളി നേഴ്‌സുമാർക്ക് പിന്തുണയുമായി ട്വീറ്റ് ചെയ്തത്. മലയാളം ഒരു ഇന്ത്യൻ ഭാഷയാണെന്നും ഭാഷാ വിവേചനം അവസാനിപ്പിക്കണമെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

http://

അതേസമയം ആശുപത്രിയില്‍ മലയാളം സംസാരിക്കരുതെന്ന വിലക്കിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി നഴ്‌സുമാര്‍. ഡല്‍ഹി ജി.ബി പന്ത് ആശുപത്രിയിലെ നഴ്‌സിംഗ് സൂപ്രണ്ടാണ് മലയാളം സംസാരിക്കുന്നതില്‍ നിന്ന് ജീവനക്കാരെ വിലക്കിക്കൊണ്ട് ഉത്തരവിറക്കിയത്. വിഷയത്തില്‍ ഇന്നലെ രാത്രിയില്‍ ഓണ്‍ലൈന്‍ മുഖേന ചേര്‍ന്ന നഴ്‌സുമാരുടെ യോഗം ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച്‌ ഇന്നു മുതല്‍ പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ജോലി സമയത്ത് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മാത്രം ആശയ വിനിമയം നടത്തണമെന്നും മലയാളം ഉപയോഗിക്കരുതെന്നും വ്യക്തമാക്കി ജി.ബി പന്ത് ആശുപത്രി സർക്കുലർ പുറത്തിറക്കിയത്. മലയാളം സംസാരിക്കുന്നതിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും തീരുമാനം തെറ്റിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് സർക്കുലറിലുള്ളത്.

Read Also: കോവിഡ് പ്രതിരോധം ഊർജിതമാക്കി സർക്കാർ: വാക്സിനേഷൻ ടീം അംഗങ്ങളെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button