Latest NewsNewsIndiaCrime

കോടികൾ വിലവരുന്ന ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ ക്രമക്കേട്: ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

പൂനെ: ഒന്നേകാൽ കോടിരൂപയുടെ മയക്കുമരുന്നു പിടികൂടിയ സംഭവത്തിൽ ക്രമക്കേട്​ നടത്തിയ എട്ട്​ റെയിൽവെ പൊലീസുകാരെ സസ്​പെൻഡ്​ ചെയ്തു.

കഴിഞ്ഞ വർഷമാണ്​ 1.20 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് പൊലീസ് പിടികൂടിയത്​. ഈ കേസ് പിന്നീട് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിന്​ കൈമാറുകയുണ്ടായി. എന്നാൽ തുടരന്വേഷണത്തിൽ പൊലീസ്​ ഗുരുതരമായ വീഴ്​ചകൾ കണ്ടെത്തുകയുണ്ടായി. പ്രതികൾക്ക്​ രക്ഷപ്പെടാനുള്ള അവസരം ഒരുക്കാനായി മനഃപൂർവ്വം ഉണ്ടാക്കിയ ക്രമക്കേടാണെന്ന്​ വിലയിരുത്തിയാണ്​ എട്ട്​ പൊലീസുകാരെ സസ്​പെൻഡ്​ ചെയ്​തത്​. എന്നാൽ സസ്​പെൻഷനിലായവരുടെ പേരുകൾ പുറത്ത്​ വിടാൻ പൊലീസ്​ തയാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button