KeralaLatest NewsNews

കൊച്ചി- ബേപ്പൂർ ജലപാത വഴി ചരക്ക് നീക്കം ആരംഭിക്കാനൊരുങ്ങുന്നു; മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ കളക്ടർക്ക് നിർദ്ദേശം

ഈ മാസം 21 ന് ജലപാതവഴിയുള്ള ചരക്ക് നീക്കം തുടങ്ങാനാണ് തുറമുഖ വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്

കോഴിക്കോട്: കൊച്ചി- ബേപ്പൂർ ജലപാത വഴി ചരക്ക് നീക്കം ആരംഭിക്കാനൊരുങ്ങി തുറമുഖ വകുപ്പ്. ബേപ്പൂർ -കൊച്ചി ചരക്ക് നീക്കം ഈ മാസം അവസാനത്തോടെ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ഇതിനായുള്ള അറ്റകുറ്റപണികൾ ബേപ്പൂരിൽ ഉടൻ ആരംഭിക്കും. ഈ മാസം 21 ന് ജലപാതവഴിയുള്ള ചരക്ക് നീക്കം തുടങ്ങാനാണ് തുറമുഖ വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്.

Read Also: ‘നിങ്ങളുടെ അമ്മയേയും പെങ്ങളേയും പോലെ ഞാനും സൂപ്പര്‍ ചരക്കാണ്’: അശ്ലീല കമന്റിട്ടവന് മറുപടിയുമായി അഞ്‍ജു അരവിന്ദ്

കൊച്ചി- ബേപ്പൂർ ജലപാത വഴി ചരക്ക് നീക്കം ആരംഭിക്കുന്നതോടെ ദേശീയപാതയിലെ തിരക്കൊഴിവാകുമെന്നും ചരക്ക് നീക്കത്തിന്റെ ചെലവ് മൂന്നിലൊന്നായി കുറയുമെന്നുമാണ് പറയപ്പെടുന്നത്. കൊച്ചി തുറമുഖത്ത് എത്തുന്ന ചരക്ക് നിലവിൽ ബേപ്പൂരിൽ റോഡ് മാർഗ്ഗം എത്തിക്കാൻ 25000 ത്തോളം രൂപയാണ് ചെലവാകുന്നത്. ജലപാത വഴി ചരക്ക് നീക്കം ആരംഭിച്ചാൽ ഇതിന്റെ ചെലവ് 8,000 രൂപയായി കുറയുമെന്നാണ് കണക്കുകൂട്ടൽ.

ബേപ്പൂർ തുറമുഖത്തിന്റെ വികസനത്തിന് ബജറ്റിൽ തുക വിലയിരുത്തിയില്ലെന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് തുറമുഖ വകുപ്പ് ചരക്ക് നീക്കം ആരംഭിക്കാനൊരുങ്ങുന്നത്. ബേപ്പൂർ തുറമുഖത്തിന്റെ വികസനത്തിനായി 50 കോടി രൂപ കിഫ്ബിയിൽ നീക്കിവെച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കകം മാസ്റ്റർ പ്ലാൻ തയ്യാറാക്കമെന്നാണ് കോഴിക്കോട് ജില്ലാ കളക്ടർക്ക് തുറമുഖ മന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം. കളക്ടർ തയ്യാറാക്കുന്ന മാസ്റ്റർ പ്ലാൻ തുറമുഖ മന്ത്രിയും ടൂറിസം- ഫിഷറീസ് മന്ത്രിമാരും പങ്കെടുക്കുന്ന ഉന്നതല യോഗത്തിൽ വിശദമായി പരിശോധിക്കും.

Read Also: പുലർച്ചെ തലയിൽ മുണ്ടിട്ടോ രോഗിയെന്ന് തെളിയിച്ച് സഹതാപം പിടിച്ചു പറ്റാനോ ഞങ്ങൾ ശ്രമിക്കില്ല: ബിജെപി

shortlink

Related Articles

Post Your Comments

Related Articles


Back to top button