KeralaLatest NewsNewsIndiaInternational

ഐ.എസിൽ ചേർന്ന മലയാളി എഞ്ചിനീയർ കൊല്ലപ്പെട്ടു: സമ്പന്നനായ അബൂബക്കറിന്റെ യഥാര്‍ത്ഥ വിലാസം മറച്ചുവെച്ച് ഭീകരർ

ഐ എസിന്റെ റിപ്പോർട്ട് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് സുരക്ഷാ ഏജൻസികൾ.

കോഴിക്കോട്: തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന മലയാളി എഞ്ചിനീയര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സമ്പന്നനായ ക്രിസ്ത്യൻ യുവാവാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. മതം മാറിയപ്പോൾ അബുബക്കര്‍ അല്‍-ഹിന്ദി എന്ന പേരാണ് ഇയാൾ സ്വീകരിച്ചത്. ‘നിങ്ങളുടെ രക്തസാക്ഷികളെ അറിയുക’ (Know your martyrs) എന്ന ഐഎസ് രേഖയിലാണ് കേരളീയനെപ്പറ്റി പരാമര്‍ശം ഉളളത്. ഇയാളുടെ യഥാര്‍ത്ഥ പേരും മാറ്റ് വിവരങ്ങളും ഭീകരർ പുറത്തുവിട്ടിട്ടില്ല. ഐ എസിന്റെ റിപ്പോർട്ട് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് സുരക്ഷാ ഏജൻസികൾ.

ആഫ്രിക്കന്‍ ഭൂകണ്ഡത്തില്‍ കൊല്ലപ്പെട്ട ഇന്ത്യയില്‍ നിന്നുളള ആദ്യ വ്യക്തിയാണ് ഇയാളെന്നും രേഖയില്‍ പറയുന്നതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഗൾഫിൽ ജോലി ചെയ്തിരുന്ന സമയത്താണ് ഇയാൾ ഐ എസിൽ ചേർന്നതെന്നാണ് റിപ്പോർട്ട്. സിറിയയിലും അഫ്​ഗാനിസ്ഥാനിലും കൊല്ലപ്പെട്ട മറ്റ് മലയാളി ഭീകരരുടെ പേര് വിവരങ്ങൾ ഐ എസ പുറത്തുവിട്ടിരുന്നു. എന്നാൽ, അബുഉബൈക്കാരിന്റെ കാര്യത്തിൽ മാത്രം എന്തുകൊണ്ടാണ് ഒരു രഹസ്യ സ്വഭാവം ഐ എസ് സ്വീകരിച്ചതെന്ന് വ്യക്തമല്ല.

Alao Read:സര്‍ക്കാര്‍ നല്‍കുന്ന കോവിഡ് കിറ്റില്‍ പതഞ്ജലിയുടെ കൊറോണില്‍ ടാബ്‌ലെറ്റ് : പരാതിയുമായി ഐ.എം.എ

ഗള്‍ഫിലേക്ക് പോകുന്നതിനുമുന്‍പ് അബുബക്കര്‍ ബംഗളുരുവില്‍ ജോലി ചെയ്യതുകയായിരുന്നുവെന്ന സൂചന മാത്രമാണ് ഐ എസ് നൽകുന്നത്. ഗൾഫിൽ നിന്നും ഇന്ത്യയിലെത്തിയ ഇയാൾ സ്വന്തം വീട്ടിലെത്തി വേണ്ടപ്പെട്ടവരെയൊക്കെ കണ്ടശേഷമാണ് മടങ്ങിയതെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ നിന്നും നേരിട്ട് ലിബിയയിലേക്ക് പറക്കുകയായിരുന്നു ഇയാൾ. രാജ്യത്തെത്തി മൂന്ന് മാസത്തിന് ശേഷം അബുബക്കര്‍ ഒരു ഓപ്പറേഷനില്‍ കൊല്ലപ്പെട്ടതായും രേഖയില്‍ പറയുന്നു. രേഖയില്‍ പരാമര്‍ശിച്ച സംഭവങ്ങള്‍ എപ്പോഴാണ് നടന്നതെന്നും വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button