മുംബൈ: കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടം മുതൽ രാജ്യത്തിന്റെ അങ്ങോളം ഇങ്ങോളമുള്ള ആളുകൾക്ക് സഹായമെത്തിച്ച നടനാണ് സോനു സൂദ്. താരത്തിന്റെ സഹായമനസ്കതയെയും പ്രവൃത്തിയെയും അഭിനന്ദിച്ചുകൊണ്ട് സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ രംഗത്തെത്തിയിരുന്നു.
കോവിഡ് രണ്ടാം തരംഗത്തിലും തൻ്റെ പ്രവർത്തനങ്ങൾ സജീവമായി തുടരുകയാണ് താരം. സമൂഹത്തിൽ എന്നപോലെ സാമൂഹിക മാധ്യമങ്ങളിലും താരം ക്രിയാത്മകമായി ഇടപെടാറുണ്ട്. ഇപ്പോഴിതാ ഒരു ആരാധകന്റെ ചോദ്യത്തിന് സോനു നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയിൽ ശ്രദ്ധനേടുന്നത്.
എങ്ങിനെയാണ് ആവശ്യക്കാരെ വേഗത്തില്‍ സഹായിക്കുന്നതെന്നായിരുന്നു ആരാധകന്റെ ചോദ്യം. അതിന് മറുപടിയായി, താന്‍ ഒരിക്കലും അറിയാത്തവരെ സഹായിക്കണോ എന്ന് രണ്ടാമത് ചിന്തിക്കാറില്ല. എത്രയും വേഗം തന്നെ വേണ്ടത് ചെയ്യുമെന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്.
Post Your Comments