KeralaLatest NewsNews

കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം: രക്ഷിതാക്കളോട് കേരള പോലീസിന് പറയാനുള്ളത്

ഓണ്‍ലൈന്‍ സൗഹൃദങ്ങളില്‍ നിന്നാണ് ചൂഷണങ്ങള്‍ ആരംഭിക്കുന്നത്

തിരുവനന്തപുരം: കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പോലീസ്. വിദ്യാഭ്യാസം ഓണ്‍ലൈനിലായതോടെ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചിരിക്കുകയാണ്. കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തിന് ശേഷം അവിടെ സംഭവിച്ച എല്ലാ കാര്യങ്ങളും ചോദിച്ചറിയാന്‍ മാതാപിതാക്കള്‍ ശ്രമിക്കണമെന്ന് പോലീസ് പറഞ്ഞു.

Also Read: ഇന്ത്യയിലെ ‘കോവിഷീൽഡ്’ വാക്സിൻ സൗദിയിലെ ‘ആസ്ട്ര സെനെക’ വാക്സിൻ തന്നെയെന്ന് അംഗീകരിച്ച് സൗദി അധികൃതർ

കുട്ടികളുമായി തുറന്നു സംസാരിച്ച് അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകണം. കുട്ടികള്‍ക്ക് ഓണ്‍ലൈനില്‍ പ്രയാസങ്ങള്‍ അനുഭവപ്പെട്ടാല്‍ അത് തുറന്നുപറയാനുള്ള ഏറ്റവും മികച്ച വ്യക്തികളായി മാതാപിതാക്കള്‍ മാറണം. ഭയം അല്ലെങ്കില്‍ നാണം കാരണം മാതാപിതാക്കളോടോ അധ്യാപകരോടോ തുറന്നുപറയാന്‍ സാധിക്കാത്ത കാര്യങ്ങള്‍ തുറന്നുപറയാനുള്ള ഇടമായാണ് കുട്ടികള്‍ ഓണ്‍ലൈന്‍ സൗഹൃദങ്ങളെ കാണുന്നതെന്ന് പോലീസ് വ്യക്തമാക്കി.

ഇത്തരം ഓണ്‍ലൈന്‍ സൗഹൃദങ്ങളില്‍ നിന്നുമാണ് ചൂഷണങ്ങള്‍ ആരംഭിക്കുന്നതെന്ന് പോലീസ് പറഞ്ഞു. അത്തരം ചൂഷണങ്ങള്‍ക്ക് ഇടം കൊടുക്കാതെ എല്ലാ കാര്യങ്ങളും തുറന്നുപറയാവുന്ന സ്ഥലമായി വീടുകളെ മാറ്റണം. ഓണ്‍ലൈന്‍ പ്രശ്‌നങ്ങള്‍ മാതാപിതാക്കളോട് തുറന്നുപറയാന്‍ നിഷ്‌കളങ്കരായ കുട്ടികളെ ശീലിപ്പിക്കണമെന്നും ഭയപ്പെടുത്താതെ, കുറ്റപ്പെടുത്താതെ അവര്‍ക്ക് ആത്മവിശ്വാസം നല്‍കി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button