Latest NewsKeralaNews

നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ പണം നൽകിയെന്ന വെളിപ്പെടുത്തൽ: കെ സുന്ദരയുടെ മൊഴി രേഖപ്പെടുത്തി പോലീസ്

ബദിയടുക്ക പോലീസ് സ്റ്റേഷനിൽ സുന്ദരയെ വിളിച്ചുവരുത്തിയാണ് പോലീസ് വിശദാംശങ്ങൾ അന്വേഷിക്കുന്നത്

കാസർകോട്: നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ കെ സുരേന്ദ്രൻ പണം നൽകിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കെ സുന്ദരയുടെ മൊഴി രേഖപ്പെടുത്തി പോലീസ്. വിഷയത്തിൽ അന്വേഷണം നടത്താൻ ജില്ലാ പോലീസ് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കെ.സുന്ദരയുടെ മൊഴിയെടുക്കാൻ പോലീസ് തീരുമാനിച്ചത്.

Read Also: ഐ.എസിൽ ചേർന്ന മലയാളി എഞ്ചിനീയർ കൊല്ലപ്പെട്ടു: സമ്പന്നനായ അബൂബക്കറിന്റെ യഥാര്‍ത്ഥ വിലാസം മറച്ചുവെച്ച് ഭീകരർ

ബദിയടുക്ക പോലീസ് സ്റ്റേഷനിൽ സുന്ദരയെ വിളിച്ചുവരുത്തിയാണ് പോലീസ് വിശദാംശങ്ങൾ അന്വേഷിക്കുന്നത്. പ്രാഥമിക അന്വേഷണം പൂർത്തിയാക്കി ബദിയടുക്ക പോലീസ് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയ ശേഷമായിരിക്കും കേസുമായി ബന്ധപ്പെട്ടുള്ള കൂടുതൽ നടപടികൾ ആരംഭിക്കുക.

മഞ്ചേശ്വരം മണ്ഡലത്തിൽ ബിഎസ്പി സ്ഥാനാർഥിയായി മത്സരിക്കുന്നതിന് സമർപ്പിച്ച നാമനിർദേശപത്രിക പിൻവലിക്കണമെന്നാവശ്യപ്പെട്ട് സുരേന്ദ്രൻ തനിക്ക് പണം നൽകിയെന്നായിരുന്നു കെ സുന്ദര വ്യക്തമാക്കിയത്. ഇതിന് പിന്നാലെ മഞ്ചേശ്വരം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ആയിരുന്ന വി വി രമേശൻ കെ സുരേന്ദ്രനെതിരെ കാസർകോട് പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് കെ സുരേന്ദ്രനെതിരെ കേസെടുത്തിരുന്നു.

Read Also: കാലവര്‍ഷം : സംസ്ഥാനത്ത് ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

നാമനിർദ്ദേശപത്രിക പിൻവലിക്കുന്നതിനായി രണ്ടര ലക്ഷം രൂപയാണ് ബിജെപി നേതാക്കൾ തനിക്ക് നൽകിയതെന്നാണ് കെ സുന്ദരയുടെ ആരോപണം. പ്രാദേശിക നേതാക്കൾ വീട്ടിലെത്തിയാണ് പണം നൽകിയതെന്നും സുന്ദര പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button