Latest NewsNewsIndiaTechnology

കുറഞ്ഞ വിലയിൽ 5 ജി ഫോണുകളുമായി ജിയോ എത്തുന്നു

മുംബൈ : രാജ്യത്തെ പ്രമുഖ സ്മാർട്ട് ഫോൺ ബ്രാൻഡുകളെല്ലാം തങ്ങളുടെ 5ജി സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ചു കഴിഞ്ഞു. കുറഞ്ഞ വിലയിൽ 5 ജി സ്മാർട്ട് ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് റിലയൻസ് ജിയോയും.

Read Also : ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് വാക്സിനേഷൻ നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ മുൻ നിരയിൽ ഇന്ത്യയും

റിലയൻസ് ഇൻഡസ്ട്രീസിന്റെ 44-മത് വാർഷിക സമ്മേളനം ഈ മാസം 24-ന് നടക്കും. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം നടന്നതുപോലെ വിർച്വൽ ആയാണ് ഇത്തവണത്തേയും വാർഷിക സമ്മേളനം. ഈ സമ്മേളനത്തിലെ താരം ജിയോ 5ജി  സ്മാർട്ട് ഫോൺ ആകും എന്നാണ് റിപ്പോർട്ടുകൾ.

അമേരിക്കൻ ടെക് ഭീമനായ ഗൂഗിളുമായി സഹകരിച്ചാണ് വിലക്കുറവുള്ള ജിയോ 5ജി ഫോൺ ഒരുങ്ങുന്നത്. ആൻഡ്രോയിഡ് ഗോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലോ അല്ലെങ്കിൽ ഇതടിസ്ഥാനമായ ജിയോഓഎസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലോ ആണ് ഫോൺ പ്രവർത്തിക്കുക. വിപണിയിലെത്തുമ്പോൾ 3500 രൂപയായിരിക്കും ഫോണിന്റെ വില. ഈ മാസത്തെ പ്രഖ്യാപനത്തിന് പുറകെ അധികം താമസമില്ലാതെ ബുക്കിങ് ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ.

ഇപ്പോൾ വില്പനയിലുള്ള ഒട്ടുമിക്ക 5ജി സ്മാർട്ട് ഫോണുകളും പ്രവർത്തിക്കുന്നത് ക്വാൽകോം ചിപ്സെറ്റിന്റെ കരുത്തിലാണ്. അതുകൊണ്ട് തന്നെ പ്രൊസസർ നിർമാണത്തിലെ പ്രമുഖരായ ക്വാൽകോമുമായും റിലയൻസ് ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button