KeralaLatest NewsNews

പിണറായി സർക്കാരിന് അഞ്ചിന ചിലവുചുരുക്കല്‍ നിര്‍ദ്ദേശങ്ങളുമായി ശൂരനാട് രാജശേഖരന്‍

കോടികള്‍ നല്‍കി ഡല്‍ഹിയില്‍ നിന്ന് മുന്തിയ വക്കീലിനെ ഇറക്കുമതി ചെയ്യുന്ന പരിപാടി നിര്‍ത്തുക.

കൊല്ലം : രണ്ടാം പിണറായി സർക്കാരിന്റെ ബഡ്ജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. ധനമന്ത്രിയുടെ കന്നി ബജറ്റ് യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്ന വിമർശനവുമായി കെ പി സി സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരന്‍.തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഞ്ചിന ചിലവുചുരുക്കല്‍ നിര്‍ദ്ദേശങ്ങളും അദ്ദേഹം സംസ്ഥാന ധനമന്ത്രിയുടെ മുമ്ബിലായി വയ്ക്കുന്നു.

കുറിപ്പ് ചുവടെ:

‘മന്ത്രി ബാലഗോപാലിന്റെ ബജറ്റില്‍ 16910.12 കോടിയുടെ റവന്യു കമ്മിയാണ് 2021 – 2022 സാമ്ബത്തിക വര്‍ഷത്തെ പുതുക്കിയ എസ്റ്റിമേറ്റില്‍ കാണിച്ചിരിക്കുന്നത്. കോവിഡ് പാക്കേജായി പ്രഖ്യാപിച്ചിരിക്കുന്ന 20,000 കോടിയും കൂടാതെ ബജറ്റിലെ പ്രഖ്യാപിച്ച അധിക ചെലവായ 1715. 10 കോടിയും കൂട്ടിയാല്‍ 38,000 കോടിക്കു മേല്‍ റവന്യൂ കമ്മി ഉയരും എന്നതാണ് യഥാര്‍ത്ഥ വസ്തുത.

read also: മലയാളം ഉപയോഗിക്കുന്നത് വിലക്കിയ ഉത്തരവ് : വൈവിധ്യങ്ങൾക്ക് മേലുള്ള കടന്നുകയറ്റമെന്ന് മുഖ്യമന്ത്രി

അതുകൊണ്ടാണ് ബാലഗോപാലിന്റെ കന്നി ബജറ്റ് യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണന്ന് പറയേണ്ടി വരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തിന്റെ മൊത്തം കട ബാധ്യത 3.5 ലക്ഷം കോടിയായും ആളോഹരി കടം 90,000 രൂപക്ക് മുകളിലായും ഉയര്‍ന്ന് കഴിഞ്ഞു. 2025 നുള്ളില്‍ തിരിച്ചടക്കേണ്ട കട ബാധ്യത മാത്രം 65,000 കോടിയാണ്. ഇങ്ങനെ അനന്തമായി പെരുകുന്ന കട ബാധ്യതക്ക് മുകളിലാണ് ഓരോ മലയാളിയുടെയും ജീവിതം.

വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ചെലവ് ചുരുക്കുന്നതിനുമുള്ള സമഗ്ര പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കും എന്ന് ബജറ്റ് പ്രസംഗത്തിന്റെ ഖണ്ഡിക 119 ല്‍ കാണുന്നുണ്ട്. ചെലവ് ചുരുക്കലിന് എന്റെ വക ചില നിര്‍ദ്ദേശങ്ങള്‍.

1. ഭരണപരിഷ്കാര കമ്മീഷനെ ഒഴിവാക്കുക. (10 കോടിക്ക് മുകളില്‍ ചെലവായ കഴിഞ്ഞ ഭരണപരിഷ്കാര കമ്മീഷന്‍ സര്‍ക്കാരിന് 8 ഓളം റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഒന്ന് പോലും നാളിതു വരെ വെളിച്ചം കണ്ടില്ല)

2. എ.ജി , അഡീഷണല്‍ എജി , ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ മാര്‍ , ജൂനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ മാര്‍ , 500 ഓളം പേരടങ്ങുന്ന നീയമ വകുപ്പ് ഇങ്ങനെ വമ്ബന്‍ നീയമ സംവിധാനങ്ങള്‍ ഉള്ളപ്പോള്‍ കോടികള്‍ നല്‍കി ഡല്‍ഹിയില്‍ നിന്ന് മുന്തിയ വക്കീലിനെ ഇറക്കുമതി ചെയ്യുന്ന പരിപാടി നിര്‍ത്തുക.

3. കാബിനറ്റ് റാങ്കില്‍ ഡല്‍ഹിയിലെ സര്‍ക്കാരിന്റെ പ്രതിനിധിയുടെ ആവശ്യം ഉണ്ടന്ന് തോന്നുന്നില്ല. നിലവിലെ റസിഡന്റ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുക.

4. എല്ലാത്തിനും ഉപദേശകരെ വയ്ക്കുന്ന പരിപാടി ഒഴിവാക്കുക. ആവശ്യമുള്ള മേഖലയില്‍ മാത്രം അവരെ ഉപയോഗിക്കുക.

5. അഡ്വക്കേറ്റ് ജനറല്‍ ഓഫിസിലെ സ്പെഷ്യല്‍ ലെയിസണ്‍ ഓഫീസര്‍ തുടങ്ങിയ അനാവശ്യ തസ്തികകള്‍ നിര്‍ത്തലാക്കുക. പലതുള്ളി പെരുവെള്ളം എന്ന പോലെ ഓരോ അനാവശ്യ തസ്തികയിലൂടെയും ലക്ഷങ്ങളും കോടികളും ആണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചോരുന്നത്.

വരും തലമുറയെ കടക്കെണിയില്‍ നിന്ന് രക്ഷിക്കേണ്ട ബാധ്യത കൂടി സര്‍ക്കാരിനുണ്ടന്ന് ഓര്‍മപ്പെടുത്തുന്നു. ബജറ്റില്‍ പ്രഖ്യാപിച്ച കൊല്ലം ജില്ലയിലെ ബയോ ഡൈവേഴ്സിറ്റി ടൂറിസം സര്‍ക്യൂട്ടും മലബാര്‍ ലിറ്റററി സര്‍ക്യൂട്ടും ടൂറിസം രംഗത്തിന് മുതല്‍ കൂട്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’

shortlink

Related Articles

Post Your Comments

Related Articles


Back to top button