KeralaLatest NewsNews

‘നീ’ മാന്യമാണെങ്കിൽ, ‘നിങ്ങൾ’ ഡബിൾ മാന്യം തന്നെ: ഷംസീർ – എം ബി രാജേഷ് വിഷയത്തിൽ പ്രതികരണവുമായി ശ്രീജിത്ത് പണിക്കർ

അങ്ങനെയെങ്കിൽ പ്രാദേശികമായി ഉപയോഗിക്കുന്ന മറ്റുപദങ്ങൾ പണിക്കർ തിരിച്ചും വിളിച്ചാലോ

തൃശൂർ : നിയമസഭയില്‍ പ്രസംഗിക്കാന്‍ സമയം നീട്ടി നല്‍കാത്തതിൽ പ്രതിഷേധിച്ചു സ്പീക്കർ എം ബി രാജേഷിനെ ‘നിങ്ങൾ’ എന്ന് ഭരണപക്ഷ  എംഎൽഎ ഷംസീർ സംബോധന ചെയ്തത് വിവാദത്തിലായിരുന്നു. നീ എന്നത് പ്രാദേശികമായി ഉപയോഗിക്കുന്ന വാക്കാണെന്നു ഷംസീർ പറഞ്ഞ മറുപടി ചൂണ്ടിക്കാണിച്ചുകൊണ്ട് ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് രാഷ്‌ടീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ഒരു ചാനൽ ചർച്ചയിൽ തന്നെ ഷംസീർ നീ എന്ന് വിളിച്ചിരുന്നു. ഇതുമായി ചേർത്തുവച്ചാണ് നിങ്ങൾ എന്ന പ്രയോഗത്തെ ശ്രീജിത്ത് വിലയിരുത്തുന്നത്.

read also : രഞ്ജിത്തിന്റെ ഭാര്യയെ വരെ അറസ്റ് ചെയ്തപ്പോൾ രജിനെ മാത്രം വിട്ടയച്ചത് എന്തിന്? ‘സിപിഎം’ ബന്ധം രജിനെ രക്ഷപെടു…
സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ്

ഒരിക്കൽ മനോരമ ന്യൂസ് ചർച്ചയിൽ എ എൻ ഷംസീർ എന്നെ ‘നീ’ എന്നു വിളിച്ചു. അവതാരകൻ അയ്യപ്പദാസ് ഇടപെട്ടപ്പോൾ അത് പ്രാദേശികമായി ഉപയോഗിക്കുന്ന വാക്ക് ആണെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കിൽ പ്രാദേശികമായി ഉപയോഗിക്കുന്ന മറ്റുപദങ്ങൾ പണിക്കർ തിരിച്ചും വിളിച്ചാലോ എന്ന് അയ്യപ്പദാസ് ചോദിച്ചു.

എന്നെ മോശമായി സംബോധന ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് ഷംസീർ മറുപടി പറഞ്ഞു. ഷംസീർ നിയമസഭയിൽ എം ബി രാജേഷിനെ ‘നിങ്ങൾ’ എന്നു വിളിച്ചത് വിവാദമായപ്പോൾ ഓർത്തുപോയതാണ്.

‘നീ’ മാന്യമാണെങ്കിൽ, ‘നിങ്ങൾ’ ഡബിൾ മാന്യം തന്നെ. പ്രത്യേകിച്ച് കണ്ണൂരിൽ ആ വാക്ക് വളരെ ബഹുമാനത്തോടെ തന്നെ ഉപയോഗിക്കുന്നതാണ്.

കൂടുതൽ ഗുരുതരമായ വിഷയം, സ്പീക്കർ പക്ഷപാതമില്ലാത്ത ആൾ ആയിരിക്കണമെന്ന ഓർമ്മപ്പെടുത്തലാണ്. പാർലമെന്റ്, അസംബ്ലി തുടങ്ങിയ നിയമനിർമ്മാണ സഭകളിൽ, സ്പീക്കർ സ്വീകരിക്കേണ്ട നിഷ്പക്ഷതയെ കുറിച്ച് സാമാജികർ ഓർമ്മിപ്പിക്കേണ്ടി വരുന്നത് ദൗർഭാഗ്യകരമാണ്.

https://www.facebook.com/panickar.sreejith/posts/4158123080874402

shortlink

Related Articles

Post Your Comments

Related Articles


Back to top button