COVID 19KeralaLatest NewsNewsIndia

നാളെ നമ്മളെല്ലാവരും കോഴിക്കറിയാവുമെന്ന് കോഴിക്കറിയാം: ലക്ഷദ്വീപിനൊപ്പമെന്ന് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ അമ്മായിയച്ചന്‍

ജിയോ ബേബി സംവിധാനം ചെയ്ത 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' എന്ന സിനിമയിലെ നിമിഷയുടെ അമ്മായിയച്ചൻ കഥാപാത്രത്തെ അവതരിപ്പിച്ചത് സുരേഷ് ബാബു ആയിരുന്നു.

കോഴിക്കോട്: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധമറിയിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ, ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി നാടകപ്രവര്‍ത്തകനും സിനിമാ നടനുമായ ടി. സുരേഷ് ബാബുവും രംഗത്ത്. ‘നാളെ നമ്മളെല്ലാവരും കോഴിക്കറിയാന്ന്, ഈ കോഴിക്കറിയാ’ എന്നാണു സുരേഷ് ബാബു ഫേസ്‌ബുക്കിൽ കുറിച്ചത്.

Also Read:രോഗമുക്തി നിരക്ക് ഉയര്‍ന്നു, ടിപിആര്‍ കുറഞ്ഞു; കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടം ഫലം കാണുന്നു

ഒരു കോഴിയോടൊപ്പമുള്ള ചിത്രവും സുരേഷ് ബാബു പങ്കുവെച്ചിട്ടുണ്ട്. ലക്ഷദ്വീപിനോടൊപ്പം എന്ന ഹാഷ്ടാഗിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
പോസ്റ്റിനു താഴെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കുന്നവരുണ്ട്. ജിയോ ബേബി സംവിധാനം ചെയ്ത ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ എന്ന സിനിമയിലെ നിമിഷയുടെ അമ്മായിയച്ചൻ കഥാപാത്രത്തെ അവതരിപ്പിച്ചത് സുരേഷ് ബാബു ആയിരുന്നു.

നേരത്തെ ലക്ഷദ്വീപിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മലയാള സിനിമാലോകത്ത് നിന്നു നിരവധി പേര്‍ എത്തിയിരുന്നു. പൃഥ്വിരാജ് തുടക്കമിട്ട ഐക്യദാർഢ്യ ക്യാംപെയിൻ മറ്റ് താരങ്ങളും സോഷ്യൽ മീഡിയകളും ഏറ്റുപിടിക്കുകയായിരുന്നു. ഭരണപരിഷ്കാരങ്ങൾക്ക് പിന്നാലെ നിലവിലെ ദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധമാണ് ഇപ്പോഴും ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button