Latest NewsNewsIndiaCrime

കുളിമുറിയിൽ ഒളിക്യാമറ, കുടുംബാംഗങ്ങളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിയുമായി യുവാവ്

മെയ് 15നാണ് തേജ് ബഹദൂറിനെ പറഞ്ഞുവിട്ടത്.

ഗുരുഗ്രാം: ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടതിന് ഭീഷണിയുമായി ഇരുപത്തിയഞ്ചുകാരൻ. ഫ്‌ളാറ്റിൽ ജോലിക്കുനിന്ന കുക്ക് ബ്ലാക്ക് മെയില്‍ ചെയ്യുന്നതായി കുടുംബത്തിന്റെ പരാതി. ഗുരുഗ്രാമിലെ ഫ്‌ലാറ്റിലാണ് സംഭവം. തേജ് ബഹദൂര്‍ എന്ന നേപ്പാള്‍ സ്വദേശി ഇവിടത്തെ ജോലിക്കാരനായിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനു പിന്നാലെ ജോലിയിൽ നിന്നും പറഞ്ഞിവിട്ടു. ഇതിനു പിന്നാലെയാണ് ഇയാളുടെ ഭീഷണി.

read also: രാജ്യം പോരാടുന്നത് കോവിഡിനെതിരെയല്ല, ട്വിറ്ററിന്റെ വെറുമൊരു ബ്ലൂ ടിക്കിനു വേണ്ടി: കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ഫ്‌ലാറ്റിലെ ബാത്ത്‌റൂമില്‍ ഹിഡന്‍ ക്യാമറ സ്ഥാപിരുന്നതായും കുടുംബാംഗങ്ങളുടെ അശ്ലീലദൃശ്യങ്ങളുടെ ക്ലിപ്പിങ്ങുകള്‍ കൈവശം ഉണ്ടെന്നും പറഞ്ഞായിരുന്നു ബ്ലാക്ക് മെയിലിങ്. സോഷ്യല്‍മീഡിയയില്‍ വീഡിയോ അപ്ലോഡ് ചെയ്യാതിരിക്കാന്‍ പണവും ഇയാൾ ആവശ്യപ്പെട്ടുവെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിക്കായുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

മെയ് 15നാണ് തേജ് ബഹദൂറിനെ പറഞ്ഞുവിട്ടത്. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ . കുടുംബാംഗങ്ങളുടെ അശ്ലീല വീഡിയോ ക്ലിപ്പുകള്‍ കൈയില്‍ ഉണ്ട് എന്നും ആവശ്യപ്പെടുന്ന പണം തന്നില്ലെങ്കില്‍ സോഷ്യല്‍മീഡിയയില്‍ വീഡിയോ അപ്ലോഡ് ചെയ്യുമെന്നും ഭീഷണി സന്ദേശം അയക്കുകയായിരുന്നുവെന്നു കുടുംബം പറയുന്നു. പരാതിയിൽ പോലീസ് കേസെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button