COVID 19Latest NewsIndiaNews

രാജ്യ തലസ്ഥാനം ശുഭപ്രതീക്ഷ നൽകുന്ന കോവിഡ് കണക്കുകളുമായി കൂടുതൽ ഇളവുകളിലേക്ക്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കോവിഡ് വ്യാപനത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 381 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തില്‍ താഴെയാണ് ഉള്ളത്. 0.50 ശതമാനമാണ് ഡല്‍ഹിയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

പുതുതായി 1189 പേർ രോഗമുക്തി നേടി. രോഗമുക്തരുടെ ആകെ എണ്ണം 13,98,764 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 34 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. ഇതുവരെ രാജ്യതലസ്ഥാനത്ത് 24,591 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

കോവിഡ് നിയന്ത്രണവിധേയമായ സാഹചര്യത്തിൽ പ്രഖ്യാപിച്ച അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നാളെ മുതല്‍ നിലവില്‍ വരും. ചന്തകളും മാളുകളും തിങ്കളാഴ്ച മുതല്‍ തുറന്നുപ്രവര്‍ത്തിക്കാം. ചന്തകളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ കടകള്‍ തുറക്കാനാണ് അനുമതി ഉള്ളത്. 50 ശതമാനം യാത്രക്കാരോടെ ഡല്‍ഹി മെട്രോയും സര്‍വീസ് പുനഃരാരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button