COVID 19Latest NewsNewsIndia

ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകളുമായി യുപി സർക്കാർ

ലഖ്‌നൗ: കോവിഡ് വ്യാപനത്തിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്​ഡൗണിൽ കൂടുതൽ ഇളവുകളുമായി യുപി​ സർക്കാർ. ലഖ്‌നൗ, ഗോരഖ്​പൂർ, മീററ്റ്, സഹ്‌റാൻപൂർ എന്നിവ ഒഴികെയുള്ള 71 ജില്ലകളിൽ നിന്നാണ്​​ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കിയത്. 600 ൽ അധികം കോവിഡ് കേസുകൾ ഉള്ള ജില്ലകളിലാണ്​ നിയന്ത്രണങ്ങൾ​.

എന്നാൽ ശനിയും ഞായറും വാരാന്ത്യ ലോക്ക്ഡൗൺ സംസ്ഥാനത്ത് തുടരും. നിയന്ത്രണങ്ങൾ തുടരുന്ന ജില്ലകളിൽ മാറ്റം വേണമോ വേണ്ടയോ എന്നതിനെ കുറിച്ച്​ ചൊവ്വാഴ്​ച നടക്കുന്ന യോഗത്തിൽ തീരുമാനിക്കുമെന്ന്​​ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം കുറയുകയാണ്​. 36 ജില്ലകളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗം ബാധിച്ചത് ഒറ്റ അക്കത്തിലായിരുന്നു.

നിലവിൽ സംസ്ഥാനത്ത് 17,900 കോവിഡ് കേസുകളാണ് ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1165 പുതിയ കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 0.4 ശതമാനമാണ്. ഇതിനൊപ്പം 2 കോടിയിലധികം ആളുകൾക്ക് വാക്​സിനേഷൻ നൽകിയതായി അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button