KeralaLatest NewsNews

ബംഗാള്‍ ഉള്‍ക്കടലില്‍ നൂനമര്‍ദ്ദം രൂപപ്പെട്ടേക്കും; കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത

കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ മഴ ശക്തമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ചൊവ്വാഴ്ചയോടെ മഴ ശക്തമാകും.

Also Read: കേന്ദ്രം സൗജന്യമായി നൽകുന്ന വാക്‌സിന്‍ കോണ്‍ഗ്രസ് വിറ്റ് കാശാക്കുന്നു: പഞ്ചാബ് സർക്കാരിനെതിരെ ബി ജെ പി

അടുത്ത 3 മണിക്കൂറില്‍ ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, തെക്കന്‍ കേരളത്തില്‍ പലയിടങ്ങളിലും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചത്.

അതിശക്തമായ മഴയില്‍ കക്കി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. റാന്നിയുടെ കിഴക്കന്‍ മേഖലയിലുള്ള അയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി കോസ്‌വേകള്‍ മുങ്ങി. പമ്പാ നദിയിലും ജനലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ശബരിമല വനമേഖലയിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് വനത്തില്‍ ഉരുള്‍പൊട്ടിയതായും സൂചന ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button