Latest NewsNewsIndia

ദേശീയ നേതൃത്വം ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കാൻ തയ്യാർ: ബി.എസ് യെദ്യൂരപ്പ

യെദ്യൂരപ്പയുടെ മകൻ ബി.വൈ വിജയേന്ദ്ര ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് യെദ്യൂരപ്പയുടെ പ്രതികരണം

ബെംഗളൂരു : ദേശീയ നേത‍ൃത്വം ആവശ്യപ്പെട്ടാൽ താൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ദേശീയ നേതൃത്വത്തിന് തന്നില്‍ വിശ്വാസമുള്ള ദിവസം വരെ മുഖ്യമന്ത്രിയായി തുടരുമെന്നും യെദ്യൂരപ്പ വ്യക്തമാക്കി. യെദ്യൂരപ്പയുടെ മകൻ ബി.വൈ വിജയേന്ദ്ര ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് യെദ്യൂരപ്പയുടെ പ്രതികരണം.

”ഡല്‍ഹിയിലെ നേതൃത്വത്തിന്‌ തന്നില്‍ വിശ്വാസമുള്ള ദിവസം വരെ മുഖ്യമന്ത്രിയായി തുടരും.സ്ഥാനമൊഴിയാന്‍ ആവശ്യപ്പെടുന്ന ദിവസം രാജിവെക്കും. തന്റെ നിലപാട് വ്യക്തമാണ്. കേന്ദ്രനേതൃത്വം എനിക്കൊരു അവസരം തന്നു. കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ബാക്കിയൊക്കെ കേന്ദ്രനേതൃത്വത്തിന്റെ പക്കലാണ്”- യെദ്യൂരപ്പ പറഞ്ഞു.

Read Also  :  കാലവര്‍ഷം : സംസ്ഥാനത്ത് ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

യെദ്യൂരപ്പെയെ നീക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയിലെ ഒരു വിഭാഗം പലതവണ കേന്ദ്രത്തെ സമീപിച്ചിരുന്നു. ഇവര്‍ യെദ്യൂരപ്പയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി അറിയിച്ചുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button