News

യെസ്ഡി ബ്രാന്‍ഡില്‍ പുതിയ ബൈക്കുകള്‍ പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര

മുംബൈ : ഒരു കാലത്ത് മോട്ടോർ വാഹന പ്രേമികളുടെ ഹരമായിരുന്ന യെസ്ഡി ട്രേഡ് മാര്‍ക്ക് ബൈക്കുകൾ വീണ്ടും നിരത്തിലിറക്കാൻ ഒരുങ്ങി മഹീന്ദ്ര. അതിനായി യെസ്ഡി ട്രേഡ് മാര്‍ക്കിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കീഴിലെ ക്ലാസിക് ലെജന്‍ഡ്.

Read Also : പ്രശസ്ത നടൻ ദിലീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 

റോഡ്കിംഗ്‌ ബ്രാന്‍ഡ് പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് മഹീന്ദ്രയുടെ പുതിയ നടപടി. ഈ വര്‍ഷം ഒക്‌ടോബര്‍-ഡിസംബര്‍ കാലയളവില്‍ ഈ ബൈക്കുകള്‍ അവതരിപ്പിക്കുമെന്നാണ് സൂചന. യെസ്ഡി ബ്രാന്‍ഡില്‍ പുതിയ ബൈക്കുകള്‍ പുറത്തിറക്കുമ്പോൾ ആകെ ഉല്‍പ്പന്ന നിര വിപുലീകരിക്കപ്പെടുമെന്നും സ്വാഭാവികമായും വില്‍പ്പന വര്‍ധിക്കുമെന്നും ക്ലാസിക് ലെജന്‍ഡ്‌സ് കണക്കുകൂട്ടുന്നു.

പുതിയ യെസ്ഡി ബൈക്കുകള്‍ക്കായി ഉപയോഗിക്കുന്നത് നിലവിലെ ജാവ, ജാവ ഫോര്‍ട്ടി ടു ബൈക്കുകള്‍ക്ക് കരുത്തേകുന്ന അതേ 293 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഡിഒഎച്ച്‌സി എന്‍ജിനായിരിക്കും. എന്തിരുന്നാലും യെസ്ഡി ബ്രാൻഡിലൂടെ വാഹനപ്രേമികൾക്കായി മഹിന്ദ്ര വമ്പൻ സർപ്രൈസ് ഒരുക്കുമെന്നാണ് പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button