KeralaLatest NewsNews

മലപ്പുറത്ത് പരിശോധന: മാരക ലഹരി മരുന്നുകളുമായി യുവാവ് പിടിയില്‍

അബ്ദുള്‍ ലത്തീഫ് എന്നയാളാണ് പിടിയിലായത്

മലപ്പുറം: ലോക്ക് ഡൗണിനിടെ മലപ്പുറത്ത് എക്‌സൈസ് പരിശോധന. കണ്ണമംഗലത്ത് നടത്തിയ പരിശോധനയില്‍ മാരക ലഹരി മരുന്നുകളുമായി ഒരാള്‍ പിടിയിലായി. ചെങ്ങാനി സ്വദേശി കൂളിപ്പറമ്പില്‍ അബ്ദുല്‍ ലത്തീഫാണ് പിടിയിലായത്.

Also Read: ഉത്‌ഘാടനത്തിന് പോകുമ്പോള്‍ കിട്ടുന്ന പ്രതിഫലം സംതൃപ്തി തരാറില്ല, ആൾക്കൂട്ടത്തിനിടയിലെ സെൽഫി ഇഷ്ടമല്ല: നിഖില വിമൽ

പരിശോധനയില്‍ അബ്ദുള്‍ ലത്തീഫിന്റെ പക്കല്‍ നിന്നും 8.100 കിലോഗ്രാം കഞ്ചാവും 4.95 ഗ്രാം എംഡിഎംഎയും 0.05 ഗ്രാം എല്‍എസ്ഡിയുമാണ് പിടികൂടിയത്. പരപ്പനങ്ങാടി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സാബു ആര്‍ ചന്ദ്രയും സംഘവും കണ്ണമംഗലത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മലപ്പുറം ഇന്റലിജന്‍സ് ബ്യൂറോ, മലപ്പുറം ഡെപ്യൂട്ടി കമ്മീഷണര്‍ സ്‌ക്വാഡ്, പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

ലോക്ക് ഡൗണായതിനാല്‍ സംസ്ഥാനത്ത് മദ്യശാലകള്‍ അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി ലഹരി മരുന്ന് കടത്ത് സജീവമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തുന്ന പരിശോധനകളില്‍ യുവാക്കള്‍ ഉള്‍പ്പെടെ നിരവധിയാളുകളാണ് അടുത്തിടെ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button