KeralaLatest News

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം:സംസ്ഥാനത്ത് ഇന്ന് കേസെടുത്തത് അയ്യായിരത്തിലധികം പേർക്കെതിരെ

നിയന്ത്രണങ്ങൾ ലംഘിച്ച 1833 പേരെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 5186 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1833 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 3660 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 10818 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 35 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: നക്ഷത്ര ഹോട്ടലുകളിലെ ബില്ലുകൾ ഉൾപ്പെടെ വിചിത്രകണക്കുകൾ, ഫണ്ട് തിരിമറിയിൽ യൂത്ത് ലീഗ് ജില്ല കമ്മിറ്റിയിൽ ഭിന്നസ്വരം

തിരുവനന്തപുരം സിറ്റിയിൽ 527 കേസുകൾ രജിസ്റ്റർ ചെയ്തു. 60 പേരാണ് അറസ്റ്റിലായത്. 246 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 1,088 കേസുകൾ രജിസ്റ്റർ ചെയ്യുകയും 547 പേർ അറസ്റ്റിലാകുകയും 938 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 1,310 കേസുകളും കൊല്ലം സിറ്റിയിൽ 692 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 527, 60, 246
തിരുവനന്തപുരം റൂറൽ – 1088, 547, 938
കൊല്ലം സിറ്റി – 692, 46, 37
കൊല്ലം റൂറൽ – 1310, 85, 216
പത്തനംതിട്ട – 76, 61, 7
ആലപ്പുഴ- 26, 9, 171
കോട്ടയം – 263, 239, 193

Read Also: ലോക്ക് ഡൗണില്‍ സജീവമായി വ്യാജവാറ്റുകാര്‍: മിന്നല്‍ പരിശോധനയില്‍ ഒരാള്‍ പിടിയില്‍

ഇടുക്കി – 138, 23, 54
എറണാകുളം സിറ്റി – 193, 93, 108
എറണാകുളം റൂറൽ – 186, 45, 405
തൃശൂർ സിറ്റി – 167, 172, 130
തൃശൂർ റൂറൽ – 35, 44, 253
പാലക്കാട് – 129, 144, 55
മലപ്പുറം – 45, 55, 10
കോഴിക്കോട് സിറ്റി – 43, 0, 30
കോഴിക്കോട് റൂറൽ – 63, 87, 13
വയനാട് – 76, 2, 85
കണ്ണൂർ സിറ്റി – 90, 90, 187
കണ്ണൂർ റൂറൽ – 17, 0, 82
കാസർഗോഡ് – 22, 31, 440

Read Also: ലോക്ക് ഡൗണില്‍ സജീവമായി വ്യാജവാറ്റുകാര്‍: മിന്നല്‍ പരിശോധനയില്‍ ഒരാള്‍ പിടിയില്‍

shortlink

Related Articles

Post Your Comments


Back to top button