Latest NewsNewsFootballSports

വിരമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി

ഖത്തർ: ഫുട്ബോളിൽ നിന്നും താൻ ഇപ്പോൾ വിരമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി. 36കാരനായ താൻ ഏറ്റവും ഫിറ്റ്നസോടെയാണ് ഇപ്പോൾ കളിക്കുന്നതെന്നും ഛേത്രി പറഞ്ഞു. തന്റെ ഫുട്ബോൾ കരിയർ താൻ നന്നായി ആസ്വദിക്കുന്നുണ്ടെന്നും കരിയറിൽ ഇത്ര ഫിറ്റ്നസോടെ താൻ മുമ്പ് കളിച്ചിട്ടില്ലെന്നും താരം പറഞ്ഞു.

തനിക്ക് ആസ്വദിക്കാൻ കഴിയുന്ന കാലത്തോളം താൻ ഫുട്ബാളിൽ തുടരും. ഫുട്ബോൾ ആസ്വദിക്കാൻ കഴിയുന്നില്ലെന്ന് തോന്നിയാൽ വിരമിക്കുമെന്നും ഛേത്രി പറഞ്ഞു. താൻ വിരമിക്കുന്നതിന് കുറിച്ച് പലരും ചോദിക്കാറുണ്ടെന്നും പലർക്കും പല അഭിപ്രായങ്ങളാണുള്ളത്. എന്നാൽ, ഇതൊന്നും താൻ കാര്യമാക്കുന്നില്ലെന്നും ഛേത്രി പറഞ്ഞു.

പ്രായമാകുമ്പോൾ കളിക്കാനുള്ള മോട്ടിവേഷൻ കുറയുമോ എന്ന ഭയമേ ഉള്ളൂ എന്നും ഛേത്രി പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഛേത്രിയുടെ ഇരട്ട ഗോളുകളായിരുന്നു ഇന്ത്യക്ക് വിജയം നൽകിയത്. ഇപ്പോൾ അഫ്ഗാന് എതിരെയുള്ള മത്സരത്തിനായി ഒരുങ്ങുകയാണ് ക്യാപ്റ്റൻ സുനിൽ ഛേത്രി.

shortlink

Related Articles

Post Your Comments

Related Articles


Back to top button