KeralaLatest NewsNews

കോവിഡ് മരണം സംസ്ഥാനത്ത് സ്ഥിരീകരിക്കുന്നത് വേഗത്തിലാക്കാന്‍ ഉടന്‍ നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണം വര്‍ദ്ധിച്ചതോടെ മരണം സ്ഥിരീകരിക്കുന്നത് വേഗത്തിലാക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതിനായി പുതിയ സോഫ്റ്റ്വെയര്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മരണം ജൂണ്‍ 15 ഓടെ സോഫ്റ്റ്വെയര്‍ സഹായത്തോടെ റിപ്പോര്‍ട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മരണകാരണം സ്ഥിരീകരിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ കുടുംബത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ നിയന്ത്രണം ടിപിആര്‍ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ കര്‍ക്കശമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ശനമായ നിയന്ത്രണം വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആളുകളുടെ എന്നതില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കൊവിഡ് പ്രതിരോധ വാക്സിനുകളായ കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ കുത്തിവയ്‌പ്പെടുത്തവരില്‍ തീവ്രതയേറിയ ഡെല്‍റ്റാ വേരിയന്റ് കോവിഡ് കണ്ടെത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നു. വാക്സിന്‍ എടുത്തവരില്‍ കൊവിഡ് ഡെല്‍റ്റാ വേരിയന്റിന് (ബി 1.617.2) വരാന്‍ കഴിയുമെന്ന ഞെട്ടിക്കുന്ന കണ്ടെത്തലാണ് എയിംസ് കണ്ടെത്തിയിരിക്കുന്നത്. ഡല്‍ഹി എയിംസ് സംഘം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുളളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button