Latest NewsKeralaNews

അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയപ്പോൾ മാനസിക പീഡനം നേരിട്ടു: സംവിധായകനും നടനുമെതിരെ ആരോപണവുമായി രേവതി സമ്പത്ത്

പുതുമുഖ നടി ഉറക്കെ ശബ്ദിക്കുന്നു എന്നതിന്റെ പേരിലാണ് മാനസിക പീഡനങ്ങൾ നേരിടേണ്ടി വന്നത്

തിരുവനന്തപുരം: സംവിധായകൻ രാജേഷ് ടച്ച്റിവർ, നടൻ ഷിജു എന്നിവർക്കെതിരെ ആരോപണവുമായി നടി രേവതി സമ്പത്ത്. സെറ്റിലെ അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തേണ്ടി വന്നപ്പോൾ മാനസിക പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നുവെന്നും രാജേഷ് ടച്ച്റിവർ, ഷിജു അടക്കമുള്ളവർ തന്നെ മാപ്പ് പറയാൻ പ്രേരിപ്പിച്ചുവെന്നുമാണ് നടിയുടെ ആരോപണം.

Read Also: 3 വയസ്സുകാരന്റെ ജീവന്‍ രക്ഷിക്കാന്‍ കുത്തിവെക്കേണ്ട മരുന്നിന്റെ വില 16 കോടി രൂപ: പണം കണ്ടെത്തിയത് ഇങ്ങനെ…

പട്നഗർ എന്ന സിനിമയിൽ അഭിനയിക്കവേ സംഭവിച്ച കാര്യങ്ങളെ കുറിച്ചാണ് രേവതി സമ്പത്തിന്റെ വെളിപ്പെടുത്തൽ. മാപ്പ് പറയാൻ താൻ വിസമ്മതിച്ചപ്പോൾ ഇവർ അസഭ്യമായ വാക്കുകൾ ഉപയോഗിച്ചെന്നും രേവതി പറയുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘പുതുമുഖ നടി ഉറക്കെ ശബ്ദിക്കുന്നു എന്നതിന്റെ പേരിലാണ് മാനസിക പീഡനങ്ങൾ നേരിടേണ്ടി വന്നത്. സെറ്റിൽ പലപ്പോഴും അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെട്ടതിനെ തുടർന്നും, സെക്ഷ്വൽ /മെന്റൽ /വെർബൽ അബ്യൂസുകളെ എതിർത്തു സംസാരിക്കേണ്ടി വന്നിട്ടുണ്ട്. പുതുമുഖ നടി ഉറക്കെ ശബ്ദിക്കുന്നു എന്നതിന്റെ പേരിൽ പലപ്പോഴും ഹറാസ്‌മെന്റുകൾ നേരിടേണ്ടി വന്നിരുന്നു. ഒരു ദിവസം തിരിച്ചു സംസാരിക്കേണ്ടി വന്നതിന്റെ അന്ന് രാത്രി 2 മണിയോടടുത്ത് ഹേമന്ത് രമേശ് എന്ന അസിസ്റ്റന്റ് ഡയറക്ടർ മുറിലെത്തി വിളിച്ചു. രാവിലെ സംസാരിക്കാമെന്നറിയിച്ചിട്ടും വല്ലാതെ നിർബന്ധിച്ചതിനെ തുടർന്ന് നേരേ മുന്നിലുള്ള മുറിയിലേക്ക് പോയി. അവിടെ രാജേഷ് ടച്ച്‌റിവർ, ഷിജു, തുടങ്ങി ചിലർ മദ്യപിക്കുകയായിരുന്നു. എന്നെ കുറ്റവിചാരണ ചെയ്യാനും മെന്റലി ടോർച്ചർ ചെയ്യാനുമായിരുന്നു അവർ വിളിച്ചത്’. എന്തുകൊണ്ട് സെറ്റിൽ ശബ്ദമുയർത്തി, പുതുമുഖങ്ങൾക്ക് ഇത്രയും ധിക്കാരം വേണ്ട എന്നാക്കെ പറഞ്ഞ് മാപ്പ് പറയാൻ നിർബന്ധിച്ചതിന്റെ മുന്നിൽ ഷിജുവായിരുന്നവെന്ന് നടി ആരോപിക്കുന്നു.

Read Also: കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് 65 ശതമാനം സമ്പൂർണ്ണ പ്രതിരോധശേഷി; നിർണായക വെളിപ്പെടുത്തലുകളുമായി പഠന റിപ്പോർട്ട്

https://www.facebook.com/revathy.sampath.16/posts/2560500857592964

shortlink

Related Articles

Post Your Comments

Related Articles


Back to top button