Latest NewsKeralaNews

സി.കെ ജാനുവിന് പണം നല്‍കി മുന്നണിയിലെടുക്കേണ്ട ആവശ്യം ബി.ജെ.പിക്കില്ല: പി കെ കൃഷ്ണദാസ്

കഴിഞ്ഞ ദിവസം കോടതി സംഭവത്തില്‍ കെ. സുരേന്ദ്രനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു

തിരുവനന്തപുരം : സി.കെ ജാനുവിനെ പണം നല്‍കി എൻ‌.ഡി‌.എയിലെടുക്കേണ്ട ആവശ്യമില്ലെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്‌ണദാസ്. രാഷ്‌ട്രീയ നിലപാടിന്റെ ഭാഗമായാണ് സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്‌ട്രീയ പാർട്ടി(ജെ.ആർ.പി ) എൻ.ഡി.എയിലെത്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബി.ജെ.പി ഒറ്റക്കെട്ടാണ്. അല്ലെന്നുള‌ളത് ഒരുകൂട്ടം മാധ്യമങ്ങളുടെ പ്രചാരണം മാത്രമാണെന്നും കൃഷ്‌ണദാസ് പറഞ്ഞു. പണം നല്‍കി ഒരു കക്ഷിയെയും എന്‍.ഡി.എയില്‍ എടുക്കണ്ട ആവശ്യമില്ല. വിഷയത്തിൽ പ്രചരിച്ച ഓഡിയോ ക്ളിപ്പിൽ സംസ്ഥാന അധ്യക്ഷൻ നിലപാട് അറിയിച്ചുകഴിഞ്ഞുവെന്നും കൃഷ്‌ണദാസ് പ്രതികരിച്ചു.

Read Also  : ‘ഞാന്‍ വിളിച്ചു, മെസ്സേജും അയച്ചു, പക്ഷേ മറുപടി തന്നില്ല’: മീഡിയ വണ്ണിന്റെ വിശദീകരണം തള്ളി ഐഷ സുല്‍ത്താന

കഴിഞ്ഞ ദിവസം കോടതി സംഭവത്തില്‍ കെ. സുരേന്ദ്രനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു. സി. കെ ജാനുവിന് മത്സരിക്കാന്‍ 50 ലക്ഷം നല്‍കിയ സംഭവത്തിലാണ് കേസെടുക്കാന്‍ ഉത്തരവ്. ജെ.ആര്‍.പി ട്രഷറര്‍ ആയ പ്രസീത അഴീക്കോടാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button