Latest NewsKeralaNewsParayathe VayyaWriters' Corner

‘വായന’ ചുരുങ്ങുന്ന വായനക്കാലം

ഇന്നത്തെ തലമുറയ്ക്ക് വായന ഒരു അനുഭവം ആകുന്നുണ്ടോ എന്ന് സംശയമുണ്ട്.

ഇന്ന് വായനദിനം. വായനയുടെ അത്ഭുത ലോകത്തേക്ക് ഓരോ മലയാളിയേയും കൈപിടിച്ചു നടത്തിയ, കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി.എന്‍ പണിക്കരുടെ ചരമദിനമാണ് വായനദിനമായി ആചരിക്കുന്നത്. ഈ കോവിഡ് കാലത്ത് വായന ഒരു സുഹൃത്തായ് എന്നും കൂടെയുണ്ട്. ഒറ്റപ്പെടലിന്റെ വേദനകൾക്കിടയിൽ, ആത്മവിശ്വാസകുറവുകൾക്കിടയിൽ ഒരു സ്നേഹ സ്പർശമായി കടന്നുവരുന്ന ഒരായിരം കഥാപാത്രങ്ങൾ…

വിദേശീയവും സ്വദേശീയവും ദേശീയത സ്വന്തമാക്കാൻ പറ്റാത്ത നാടൻ കഥകളും ഉൾപ്പെടെ വായനയുടെ മാന്ത്രികലോകത്ത് നിരവധിപേർ. വാത്മീകിയുടെ രാമായണം മുതൽ ഇതിഹാസകഥകൾ മുതൽ ആത്‌മീയവും പൈങ്കിളിയും ദർശനവും മതവും എന്ന് തുടങ്ങി വ്യത്യസ്തമായ വായനയുടെ വലിയൊരു ലോകം നമ്മുടെ മുന്നിലുണ്ട്. ആധുനിക യുഗത്തിന്റെ മുഖഛായായ സ്മാര്‍ട്ട്‌ഫോണുകളിലേക്ക് ഒതുങ്ങിയ പുതു തലമുറ ഇപ്പോൾ വായനിയിലേയ്ക്ക് തിരിച്ചെത്തുന്ന കാഴ്ചയാണ് കോവിഡ് കാലം സമ്മാനിച്ചത്. എന്നാൽ കൂടുതൽ പേരും ഈ- വായനയിലേക്ക് ചുരുങ്ങുകയാണ്.

read also: കണ്ടോത്ത് ഗോപിയുടെ വെളിപ്പെടുത്തലിൽ പിണറായിക്കെതിരെ വധശ്രമത്തിന് കേസെടുക്കണം: വി മുരളീധരൻ

വായിച്ച് വളരുക; ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് സമൂഹത്തില്‍ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ആഹ്വാനം ചെയ്ത പി എന്‍ പണിക്കര്‍ ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്നായിരുന്നു ആഗ്രഹിച്ചത്. അതിനായി നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്നും ഓരോ നാട്ടിലും തലയെടുപ്പോടെ നിൽക്കുന്ന ഗ്രന്ഥശാലകൾ നമുക്ക് കാണാം.

ഇന്നത്തെ തലമുറയ്ക്ക് വായന ഒരു അനുഭവം ആകുന്നുണ്ടോ എന്ന് സംശയമുണ്ട്. പുസ്തകങ്ങൾ കയ്യിൽ കിട്ടുമ്പോൾ അതിന്റെ ഉൾപേജിലെ ഗന്ധം അനുഭവിച്ചറിയുന്ന എത്രപേർ ഇന്നുണ്ട്. വായനയുടെ ഗൃഹാതുര ഓർമ്മകളാണ് അതെല്ലാം. എന്നാൽ പുസ്തകങ്ങളില്‍ നിന്നും കമ്പ്യൂട്ടര്‍ സ്‌ക്രീനിലേക്കും മൊബൈല്‍ ഫോണുകളിലേക്കും വായനയുടെ ഘടന വ്യത്യാസപ്പെട്ടിരിക്കുകയാണ്. വായനയാണ് ഒരു മനുഷ്യനെ പൂര്‍ണനാക്കുന്നത്. വായന നമുക്ക് അറിവ് മാത്രമല്ല ഒരു സംസ്‌കാരത്തെകൂടിയാണ് പകർന്നു തരുന്നത്. ഒരു നല്ല പുസ്തകം ഒരു നല്ല സുഹൃത്താണ്. ഇഷ്ടങ്ങൾ തേടിപ്പിടിച്ചു കൈകുമ്പിളിൽ നിറയ്ക്കുന്ന നമ്മൾ കണ്മുന്നിലെ പച്ചയായ ജീവിതങ്ങളെ തിരിഞ്ഞു നോക്കാറില്ല.

മാ വാരികകൾ എന്ന് പലപ്പോഴും കളിയാക്കപ്പെട്ട ആഴ്ചപ്പതിപ്പുകളിൽ ഗ്രാമീണ ജീവിതത്തിന്റെ തുടിപ്പുകൾ ആവിഷ്ക്കരിച്ച എത്രയോ കഥകൾ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഒരുകാലത്ത് മലയാളി വീട്ടമ്മമാരുടെ സ്ഥിരം കൂട്ടുകാരായിരുന്നു ഇത്തരം പ്രസിദ്ധീകരണങ്ങൾ. ഇന്ന് ആ സ്ഥാനം മെഗാ സീരിയലുകൾ എന്ന ദുർഭൂതം കയ്യടക്കികഴിഞ്ഞു.

പുതു തലമുറയെ മികച്ച വ്യക്തികളായി വാർത്തെടുക്കാൻ വായന അത്യാവശ്യമാണ്. അതിനായി നമുക്ക് വായന ഒരു ദിനത്തിലേക്ക് ചുരുക്കാതെ നിത്യ വായനയിലേക്ക് മടങ്ങാം.

പവിത്ര പല്ലവി

shortlink

Related Articles

Post Your Comments

Related Articles


Back to top button