COVID 19Latest NewsNewsIndia

വീടുകളിൽ മി​ക​ച്ച പ​ഠ​നാ​ന്ത​രീ​ക്ഷം ഒരുക്കണം: ര​ക്ഷി​താ​ക്ക​ള്‍​ക്ക് നിർദേശങ്ങളുമായി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം

ന്യൂഡൽഹി : രാജ്യത്തെ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചി​ട്ട​തി​നാ​ല്‍ ര​ക്ഷി​താ​ക്ക​ള്‍​ക്കാ​യി മാ​ര്‍​ഗ​​നി​ര്‍​ദേ​ശം പു​റ​ത്തി​റ​ക്കി കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. ശ​നി​യാ​ഴ്​​ച കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ര​മേ​ശ്​ പൊ​ഖ്​​റി​യാ​ല്‍ ആ​ണ്​ ര​ക്ഷി​താ​ക്ക​ള്‍​ക്കു​ള്ള മാ​ഗ​ര്‍​നി​ര്‍​ദേ​ശം പു​റ​ത്തി​റ​ക്കി​യ​ത്.

Read Also : പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി ഭാഷാ പഠന പദ്ധതി : ലോക്‌സഭാ സ്പീക്കര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും 

കോവിഡ് മ​ഹാ​മാ​രി​ മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്നതിനാൽ വി​ദ്യാ​ര്‍ ഥി​ക​ളു​ടെ വ​ള​ര്‍​ച്ച​യി​ലും പ​ഠ​ന​ത്തി​ലും ര​ക്ഷി​താ​ക്ക​ളു​ടെ പ​ങ്ക്​ വ​ള​രെ വ​ലു​താ​ണെന്ന് മ​ന്ത്രി പ​റ​ഞ്ഞു. കു​ട്ടി​ക​ള്‍ ന​ന്നാ​യി പ​ഠി​ക്കു​ന്നി​ല്ല എ​ന്ന​തു​കൊ​ണ്ട്​ അ​വ​രെ ഉ​പ​ദ്ര​വി​ക്കു​ക​യോ ദേ​ഷ്യം കാ​ണി​ക്കു​യോ ചെ​യ്യ​രു​തെന്ന് മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.

കുട്ടികളോട് യാ​ഥാ​ര്‍​ഥ്യ ബോ​ധ​ത്തോ​ടു​കൂ​ടി​യു​ള്ള സ​മീ​പ​നം സ്വീ​ക​രി​ക്ക​ണ​മെ​ന്നും ​ അ​തി​ന​നു​സ​രി​ച്ച ദി​ന​ച​ര്യ രൂ​പ​പ്പെ​ടു​ത്ത​ണ​മെ​ന്നും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. വീ​ടാ​ണ്​ ആ​ദ്യ സ്​​കൂ​ളെ​ന്നും ര​ക്ഷി​താ​ക്ക​ളാ​ണ്​ ആ​ദ്യ അ​ധ്യാ​പ​ക​രെ​ന്നും അതിനാൽ നല്ലൊരു പഠനാന്തരീക്ഷം വീടുകളിൽ രൂപപ്പെടുത്തണമെന്നും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button