KeralaLatest NewsNews

വിസ്മയയുടെ മരണം : ഭർത്താവ് കിരണ്‍ കുമാറിന്റെ അറസ്റ്റ് ഉടന്‍ , കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലം : യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തിങ്കളാഴ്ച രാത്രിയാണ് വിസ്മയയുടെ ഭർത്താവ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കല്‍ ഇന്‍സ്പെക്ടറായ കിരണ്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Read Also : ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് : ഇന്നത്തെ നിരക്കുകൾ അറിയാം 

അതേസമയം വിസ്മയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മരണകാര്യത്തില്‍ വ്യക്തത വരും. വിസ്മയയുടെ മരണം ആത്മഹത്യയല്ലെന്നും, കൊന്ന് കെട്ടിത്തൂക്കിയതാണെന്നും കുടുംബം ആരോപിച്ചിരുന്നു.

വിസ്മയയുടെ ബന്ധുക്കളുടെ പരാതി സംബന്ധിച്ച്‌ കിരണ്‍ കുമാറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കിരണിനെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയേക്കുമെന്നാണ് സൂചന.

ഇന്നലെ പുലര്‍ച്ചെയാണ് ഇരുപത്തിനാലുകാരിയായ വിസ്മയയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് മുന്‍പ് യുവതിയ്ക്ക് ക്രൂര മര്‍ദ്ദനമേറ്റിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ വിസ്മയ സഹോദരന് വാട്സാപ്പില്‍ അയച്ചുകൊടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button