Latest NewsNewsIndiaCrime

വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

ചെന്നൈ: വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍. രാമനാഥപുരത്തെ എയ്ഡഡ് സ്‌കൂളിലെ സയന്‍സ് അധ്യാപകനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിനികളുടെ മൊബൈല്‍ നമ്പറുകള്‍ വാങ്ങിയ അധ്യാപകന്‍ ഇവരെ നിരന്തരം വിളിച്ച് ശല്യപ്പെടുത്തുകയും അസഭ്യമായി സംസാരിക്കുകയും ചെയ്തിരുന്നു. സ്‌പെഷല്‍ ക്ലാസ് എന്ന പേരില്‍ വിദ്യാര്‍ഥിനികളെ ഇയാൾ വീട്ടിലേക്ക് വിളിച്ചിരുന്നു. താന്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ പരീക്ഷയില്‍ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനമെന്ന് പരാതി നൽകിയ വിദ്യാർത്ഥിനി പറയുന്നു.

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ വിളിച്ച് സംസാരിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. സംഭാഷണത്തിൽ വീട്ടിലേക്ക് വരാനായി വിദ്യാര്‍ഥിനിയെ ഇയാള്‍ നിർബന്ധിക്കുന്നത് കേൾക്കാൻ സാധിക്കും. നിരവധി പേര്‍ മുമ്പും തന്റെ വീട്ടില്‍ വന്നിട്ടുണ്ടെന്ന് അധ്യാപകന്‍ സംഭാഷണത്തിനിടയിൽ പറയുന്നു. വിവരം പുറത്തുവന്നതോടെ രക്ഷിതാക്കള്‍ ഉള്‍പ്പെടെ വന്‍ പ്രതിഷേധവുമായി രംഗത്ത് എത്തുകയുണ്ടായി. സോഷ്യൽ മീഡിയയിലും വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

അധ്യാപകനെ പോക്‌സോ നിയമം ചുമത്തി അറസ്റ്റ് ചെയ്തതായും വിശദമായ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button