Latest NewsTechnology

കുറഞ്ഞ വരുമാനമുള്ള ഉപയോക്താക്കൾക്കായി പുതിയ പ്ലാൻ അവതരിപ്പിച്ച് വിഐ

ദില്ലി: വിഐ കുറഞ്ഞ വരുമാനമുള്ള ഉപയോക്താക്കൾക്കായി 75 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ വിപണിയിൽ അവതരിപ്പിച്ചു. അൺലോക്ക് 2.0 എന്ന പേരിലാണ് വിഐ പുതിയ പ്ലാൻ അവതരിപ്പിക്കുന്നത്. 75 രൂപയുടെ പ്ലാനിൽ ഉപയോക്താക്കൾക്ക് 50 മിനിറ്റ് കോളിങ് ആണ് നൽകുന്നത്. 50 എംബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. 15 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

രാജ്യത്തെ കോവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് വിഐ ഈ പ്ലാൻ അവതരിപ്പിക്കുന്നത്. റീചാർജിനായി യുഎസ്എസ്ഡി കോഡ് 44475, ടോൾ ഫ്രീ ഐവിആർ 121153 എന്നിവ ഡയൽ ചെയ്താൽ മതിയാകും. ഈ നമ്പറുകൾ ഡയൽ ചെയ്താൽ നിങ്ങൾക്ക് 75 രൂപ പ്രീപെയ്ഡ് പ്ലാൻ ലഭിക്കാൻ അർഹത ഉണ്ടോ എന്ന് വ്യക്തമാകും.

Read Also:- 2022 ഹോണ്ട സൂപ്പർ കബ് 125 വിപണിയിലെത്തി

ഈ പ്ലാൻ ഉപയോക്താക്കൾക്ക് ലഭിക്കാൻ അർഹതയുണ്ടെങ്കിൽ 75 രൂപ പാക്കിന്റെ എല്ലാ ആനുകൂല്യങ്ങളും അൺലോക്ക് ചെയ്യും. ഓഫർ ലഭിക്കാൻ നിങ്ങൾ യോഗ്യരാണോ എന്നറിയാൻ ഉപയോക്താക്കൾക്ക് റീട്ടെയിൽ സ്റ്റോറുകളിൽ സന്ദർശിക്കാവുന്നതാണ്.

shortlink

Post Your Comments


Back to top button