KeralaLatest NewsNewsBusiness

സ്വർണവിലയിൽ ഇടിവ്: ഇന്നത്തെ വിലയറിയാം

കൊച്ചി: സംസ്ഥാനത്ത്‌ സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,200 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 4400 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവില ഇടിയുന്നതാണ് കാണാൻ സാധിക്കുന്നത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 36,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജൂണ്‍ മൂന്നിന് ഇത് 36,960 രൂപയായി ഉയർന്ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. പിന്നീട് സ്വര്‍ണവില താഴുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. മൂന്നാഴ്ചക്കിടെ 1700 രൂപയാണ് കുറഞ്ഞത്.

ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുള്ള ആഗോള വിഷയങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button