Latest NewsNewsIndia

കോവിഡ് കെയര്‍ സെന്ററുകള്‍ അടച്ചുപൂട്ടാനൊരുങ്ങി അരവിന്ദ് കെജ്രിവാളിന്റെ തീരുമാനം

ന്യൂഡല്‍ഹി: കോവിഡ് കെയര്‍ സെന്ററുകള്‍ അടച്ചുപൂട്ടാനൊരുങ്ങി അരവിന്ദ് കെജ്രിവാളിന്റെ തീരുമാനം . കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നത്. സെന്ററുകളിലെ ചികിത്സാ ഉപകരണങ്ങള്‍ മൂന്നാം തരംഗത്തിന്റെ സാധ്യത പരിഗണിച്ച് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സുരക്ഷിതമായി സൂക്ഷിക്കും.

Read Also : മുപ്പതു വയസിനു മുകളിലുള്ള ഫെമിനിസ്റ്റ്, പാചകമറിയുന്ന ഏക മകനായ സുന്ദരൻ വരനെ തേടുന്നു: വൈറൽ പരസ്യത്തിന്റെ രഹസ്യം

നിലവില്‍ സംസ്ഥാനത്ത് ആയിരത്തോളം കിടക്കകളില്‍ മാത്രമാണ് രോഗികളുള്ളത്. കിടത്തിചികിത്സ വേണ്ട തരത്തിലുള്ള പുതിയ രോഗികളെ സെന്ററുകളിലേക്ക് കൊണ്ടുവരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ആശുപത്രികള്‍ക്ക് പുറമേ സര്‍ക്കാരും മറ്റ് എന്‍.ജി.ഒകളും നടത്തുന്ന സ്‌പെഷ്യല്‍ കോവിഡ് കെയര്‍ സെന്ററുകളാണ് അടച്ചുപൂട്ടുന്നത്.

സംസ്ഥാനത്തെ പല കോവിഡ് സെന്ററുകളിലും കഴിഞ്ഞ രണ്ടാഴ്ചയായി പുതിയ കേസുകള്‍ വരുന്നില്ലെന്നും ഇത്തരം കേന്ദ്രങ്ങള്‍ ഇനി തുടര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതില്ലെന്നുമാണ് തീരുമാനമെന്ന് ആംഡ് ഫോഴ്‌സ് മെഡിക്കല്‍ സര്‍വീസിലെ ഡോക്ടര്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button