Latest NewsNewsIndia

ഡൽഹിയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്നത്തെ കോവിഡ് കേസുകൾ അറിയാം

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 85 പേർക്ക് മാത്രമാണ് ഡൽഹിയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിനെ തുടർന്നുണ്ടായ മരണ നിരക്കിലും ഡൽഹിയിൽ കുറവുണ്ടായിട്ടുണ്ട്. 9 മരണങ്ങളാണ് ഡൽഹിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത്. 158 പേർ രോഗമുക്തരാകുകയും ചെയ്തിട്ടുണ്ട്.

Read Also: ഫോണ്‍ പിടിച്ചെടുത്തു, ഉമ്മയുടെയും സഹോദരന്‍റെയും ബാങ്ക് അക്കൗണ്ട് പരിശോധിച്ചു: പുതിയ ആരോപണങ്ങളുമായി ഐഷ

നിലവിൽ 1598 പേരാണ് ഡൽഹിയിൽ വിവിധ ഭാഗങ്ങളിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.12 ശതമാനമാണ്. 72920 സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. 21,203,679 സാമ്പിളുകളാണ് ഇതുവരെ ഡൽഹിയിൽ പരിശോധിച്ചത്. രണ്ടാം തരംഗത്തിൽ ഏറ്റവും വേഗത്തിൽ രോഗവ്യാപനം ഉണ്ടായ സ്ഥലമാണ് ഡൽഹി. കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും കൂട്ടായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെയാണ് ഡൽഹിയിൽ രോഗവ്യാപനം പിടിച്ചു നിർത്താൻ കഴിഞ്ഞത്.

ഇതുവരെ 1433675 പേർക്കാണ് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. 24961 പേർക്ക് കോവിഡിനെ തുടർന്ന് ജീവൻ നഷ്ടമായി. കോവിഡ് വൈറസ് വ്യാപനത്തിന് തടയിടാനായി കർശന നിയന്ത്രണങ്ങളാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിരുന്നത്.നിയന്ത്രണങ്ങളുടെ ഫലമായാണ് കോവിഡ് കേസുകളിൽ കുറവുണ്ടായതെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Read Also: രാജ്യത്ത് കഴിഞ്ഞ ആറ് ദിവസത്തിനിടയില്‍ വിതരണം ചെയ്തത് 3.77 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button