Kallanum Bhagavathiyum
KeralaLatest NewsNews

‘ഓലമടലെന്‍ സമരം’: വേറിട്ട സമരമുറയുമായി സേവ് ലക്ഷദ്വീപ് ഫോറം

തേങ്ങയും ചിരട്ടയും വലിച്ചെറിഞ്ഞാല്‍ 200 രൂപയാണ് പിഴ

കൊച്ചി : ലക്ഷദ്വീപിൽ വേറിട്ട സമരമുറയുമായി സേവ് ലക്ഷദ്വീപ് ഫോറം. തിങ്കളാഴ്ച ‘ഓലമടലെന്‍ സമരം’ സംഘടിപ്പിക്കുകയാണ് ഫോറം. പറമ്പിൽ ഓലമടലുകള്‍ കൂട്ടിയിട്ട് അതിനുമീതെ കിടന്നാണ് ദ്വീപ് ജനങ്ങളുടെ സമരം.

read also: രേഷ്മക്കുള്ളത് നാലിലേറെ പ്രൊഫൈലുകൾ: കുഞ്ഞിനെ കൊലപ്പെടുത്തിയത് രേഷ്മ തന്നെ, നിന്നുകൊണ്ട് പ്രസവിച്ചു

തേങ്ങയും ഓലയും മടലും ചിരട്ടയുമൊന്നും വീടിന് പരിസരത്തോ പൊതു ഇടങ്ങളിലോ കാണരുതെന്ന ലക്ഷദ്വീപ് അധികൃതരുടെ ഉത്തരവിനെതിരെയാണ് സമരം. ഓലമടലുകള്‍ കത്തിക്കരുത്. മടല്‍ കത്തിച്ചാല്‍ പരിസരം മലിനമാക്കിയതിന് നടപടി എടുക്കും. മടല്‍ ഉള്‍പ്പെടെയുള്ളവ പ്രകൃതിക്ക് കോട്ടംവരാതെ ഭൂ ഉടമതന്നെ ശാസ്ത്രീയമായി സംസ്കരിക്കണമെന്നാണ് ഉത്തരവ്. തേങ്ങയും ചിരട്ടയും വലിച്ചെറിഞ്ഞാല്‍ 200 രൂപയാണ് പിഴ.

shortlink

Related Articles

Post Your Comments


Back to top button