Latest NewsKeralaIndiaNews

യു.പിയിൽ ഭരണഘടനാ ശില്പി ബി.ആർ അംബേദ്കറിനായി സ്​മാരകം പണിയാൻ ഒരുങ്ങി യോഗി ആദിത്യനാഥ്​.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംബേദ്കർ കൾച്ചറൽ സെന്‍ററിന്‍റെ ശിലാസ്​ഥാപനം നിർവഹിക്കും

ലക്‌നൗ: ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറിനായി സ്​മാരകം പണിയാൻ ഒരുങ്ങി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ . സാംസ്കാരിക വകുപ്പാണ് സ്മാരകം പണിയാനുള്ള നിർദേശം നൽകിയത്. സ്മാരകം നിർമ്മിക്കുന്നതിനുള്ള സ്ഥലത്തിന്​ യു.പി മന്ത്രിസഭ വെള്ളിയാഴ്ച അനുമതി നൽകി.

25 അടി ഉയരമുള്ള അംബേദ്കർ പ്രതിമ, 750 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, ലൈബ്രറി, മ്യൂസിയം, ഗവേഷണ കേന്ദ്രം എന്നിവയാണ്​ അംബേദ്കർ സാംസ്കാരിക കേന്ദ്രത്തിൽ തയ്യാറാകുന്നത്.

ജൂൺ 29 ന് രാവിലെ 11 ന് ലക്‌നൗവിലെ ലോക്ഭവൻ ഓഡിറ്റോറിയത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംബേദ്കർ കൾച്ചറൽ സെന്‍ററിന്‍റെ ശിലാസ്​ഥാപനം നിർവഹിക്കും. മുഖ്യമന്ത്രി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ എന്നിവർ ചടങ്ങിൽ പ​ങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button