KeralaNattuvarthaLatest NewsNews

ആത്മീയ ചികിത്സയ്ക്കിടെ ലൈംഗികാതിക്രമം: യുവതിയെ കടന്നു പിടിച്ച തങ്ങളുടെ പേരിൽ പോലീസ് കേസെടുത്തു

മുറിയില്‍ നിന്ന് യുവതി ഓടിരക്ഷപ്പെടുകയായിരുന്നു

പാലക്കാട്: പാലക്കാട് ചാലിശേരിയിൽ ആത്മീയ ചികിത്സയ്ക്കിടെ യുവതി നേരെ ലൈംഗികാതിക്രമം. കുടുംബപ്രശ്‌നത്തിന് പരിഹാരം തേടിയെത്തിയ യുവതിയെ ചികിത്സ നടത്തുന്നതിനിടെ തങ്ങള്‍ കയറിപ്പിടിക്കുകയായിരുന്നു. ആത്മീയമായ ചികിത്സ നടത്താനായി തങ്ങളുടെ വീട്ടിലുള്ള പ്രത്യേക മുറിയിലാണ് പരാതിക്കാരിക്കെതിരെ അതിക്രമം ഉണ്ടായത്. മുറിയില്‍ നിന്ന് യുവതി ഓടിരക്ഷപ്പെടുകയായിരുന്നു.

ജൂണ്‍ 28നായിരുന്നു കേസിനാസ്പദമായ സംഭവം. ഇതിന് പിന്നാലെ യുവതി ചാലിശേരി പൊലീസില്‍ പരാതി നല്‍കി. യുവതിയുടെ പരാതിയിന്മേൽ കറുകപുത്തൂര്‍ സ്വദേശി സെയ്ദ് ഹസ്സന്‍ കോയ തങ്ങള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. പ്രതിയുടെ പക്കല്‍ നിന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്റെ പ്രവാസി വിംഗ് സ്‌റ്റേറ്റ് പ്രസിഡന്റ് എന്ന നിലയിലുള്ള ഐഡി കാര്‍ഡ് പോലീസ് കണ്ടെത്തിയിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button