News

അരി മുതല്‍ നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളം എങ്ങനെ നമ്പര്‍ വണ്‍ ആകും

കേരളത്തില്‍ 15000 ആളുകള്‍ക്ക് തൊഴില്‍ കൊടക്കുന്ന കിറ്റെക്സ് ആണ് ഇനി ഇവിടുത്തെ രാഷ്ട്രീയക്കാര്‍ക്ക് പൂട്ടിക്കേണ്ടത്

കോട്ടയം : പിണറായി സര്‍ക്കാരിന്റെ കേരളം നമ്പര്‍ വണ്‍ പരസ്യത്തെ പരിഹസിച്ച് ഷോണ്‍ ജോര്‍ജ്. അരി മുതല്‍ നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളം എങ്ങനെ നമ്പര്‍ വണ്‍ ആകുമെന്നാണ് ഷോണിന്റെ ചോദ്യം. ഫേസ്ബുക്ക് പോസ്റ്റിലാണ് പിണറായി സര്‍ക്കാരിനെതിരെ ഷോണ്‍ ജോര്‍ജ് രംഗത്ത് വന്നത്. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നുളള 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്നും പിന്‍വാങ്ങുന്നതായി കിറ്റെക്സ് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഷോണ്‍ ജോര്‍ജിന്റെ പ്രതികരണം.

Read Also : കേരളം വിടുന്ന കിറ്റെക്സ് ഉത്തര്‍പ്രദേശിലേക്ക് ?: യു.പിയിൽ വ്യവസായം തുടങ്ങാനുള്ള അവസരം വാഗ്ദാനം ചെയ്ത് ബി.ജെ.പി

മാറി വരുന്ന സര്‍ക്കാരുകള്‍ കേരളത്തിന് എന്താണ് ഉണ്ടാക്കി തരുന്നതെന്ന് ഷോണ്‍ ചോദിക്കുന്നു. കേരളത്തില്‍ 15000 ആളുകള്‍ക്ക് തൊഴില്‍ കൊടക്കുന്ന കിറ്റെക്സ് ആണ് ഇനി ഇവിടുത്തെ രാഷ്ട്രീയക്കാര്‍ക്ക് പൂട്ടിക്കേണ്ടത് എന്നും ഇത്തരക്കാരെ ജനം തെരുവില്‍ ഓടിച്ചിട്ട് അടിക്കുന്ന സാഹചര്യമാണ് എന്നും ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

‘ഇഞ്ചി മുട്ടായി പോലും ഉണ്ടാക്കാന്‍ കെല്‍പ്പില്ലാത്ത കേരളം എങ്ങനെ ഒന്നാം സ്ഥാനത്ത് എന്ന് ഈ സര്‍ക്കാര്‍ പരസ്യം കൊടുക്കുന്നത്? രാവിലെ എണീറ്റ് മുകളിലോട്ടു നോക്കിയപ്പോള്‍ ഗുര്‍ഗാവില്‍ ഉണ്ടാക്കിയ ഫിലിപ്‌സിന്റെ ബള്‍ബ്. താഴോട്ട് നോക്കിയപ്പോള്‍ രാജസ്ഥാനില്‍ ഉണ്ടാക്കിയ ഹിന്‍ഡ്‌വെര്‍ ക്ലോസ്സെറ്റ്. പല്ലു തേക്കാന്‍ നോക്കുമ്പോള്‍ ഗുജറാത്തിലോ ആന്ധ്ര പ്രദേശിലോ ഉണ്ടാക്കിയ കോള്‍ഗേറ്റ് പേസ്റ്റ്, ബ്രഷ്. പല്ലു തേച്ചു കുളിക്കാന്‍ നോക്കുമ്പോള്‍ സോപ്പ് ഹിന്ദുസ്ഥാന്‍ ലിവര്‍. തോര്‍ത്ത് തമിഴ്‌നാട്ടില്‍ നിന്ന്. കുളി കഴിഞ്ഞു വിളക്ക് കത്തിക്കാന്‍ നോക്കിയപ്പോള്‍ വിളക്കുതിരി, ചന്ദനത്തിരി, കര്‍പ്പുരം എല്ലാം തമിഴ്‌നാട് വക.

ഉടുക്കാന്‍ കൈലി എടുത്തപ്പൊ ഒരു ആശ്വാസം. കിഴക്കമ്പലത്തെ കിറ്റെക്‌സ് കൈലി. രാഷ്ട്രീയക്കാര്‍ കൂടി അത് ഉടനെ അടുത്ത സംസ്ഥാനത്തിലേക്ക് ഓടിക്കും എന്നത് മറ്റൊരു ആശ്വാസം. കാപ്പി കുടിക്കാന്‍ ഇരുന്നപ്പോള്‍ ആന്ധ്രയില്‍ നിന്നുള്ള പച്ചരി ദോശ. തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറികള്‍ മാത്രം ഉള്ള സാമ്പാര്‍. ദോഷം പറയരുതല്ലോ പഞ്ചസാര നമ്മുടെ അല്ലെങ്കിലും ചായയിലെ പൊടി ആസാമിലെ ആണെങ്കിലും പാല് നമ്മുടെ സ്വന്തം. (പക്ഷേ തമിഴ് നാട്ടില്‍നിന്നും പേര് മാറി വന്നതാണ്..) ചായ കുടിച്ചു തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു രാംരാജ് മുണ്ടും ഉടുത്തു, ഗുജറാത്തിലോ ഹരിയാനയിലോ ഉണ്ടാക്കിയ മോട്ടോര്‍ സൈക്കിളും എടുത്തു ഇറങ്ങുമ്പോള്‍, വഴിയിലും എല്ലാം ബംഗാളി പണിക്കാര്‍ ജോലിചെയ്യുന്നു കച്ചവടം നടത്തുന്നു.

കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ ചെന്നപ്പോള്‍ അവിടെ പണി ചെയ്യുന്നതു ബംഗാളിയും തമിഴ്മക്കളും വഴിയില്‍ കൂടി പോയ പ്രൈവറ്റ് ബസില്‍ നോക്കിയപ്പോള്‍ ബംഗാളി ഡ്രൈവര്‍ എന്നിട്ട് തമിഴ്മക്കളുടെ രാംകോ സിമന്റ് വെച്ച് പണിത മതിലില്‍ ഏതോ നാട്ടില്‍ നിന്നും വന്ന ചുമപ്പ് പെയിന്റ് കൊണ്ട് ഒരു ബംഗാളി എഴുതി വെച്ചിരിക്കുന്നു കേരളം ഒന്നാം സ്ഥാനെത്തെന്ന്. സ്വന്തമായി ഒരു ക്ലോസറ്റില്ല, കറി വെച്ചാല്‍ ഇടാന്‍ ഒരു നുള്ളു ഉപ്പു ഇല്ല, ചത്താല്‍ ഒരു കൊള്ളി വെക്കാന്‍ ഒരു തീപ്പെട്ടി പോലും സ്വന്തമായിട്ടില്ലാത്ത എന്ത് ഒന്നാം സ്ഥാനം ആണ് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഉണ്ടാക്കിത്തരുന്നത് എന്ന് ഒന്ന് മനസിലാക്കി തന്നാല്‍ കൊള്ളാം… ആകെ ഉള്ള അഭിമാനം നാല് എയര്‍പോര്‍ട്ട്… എന്തിനാ? കള്ള സ്വര്‍ണ്ണ0 കടത്താന്‍.. അടിമകളെ കയറ്റി അയക്കാന്‍

NB: ഇനി കേരളത്തില്‍ 15000 ആളുകള്‍ക്ക് തൊഴില്‍ കൊടുക്കുന്ന കിറ്റെക്സ് കൂടി ഇവന്മാര്‍ക്ക് പൂട്ടിക്കണം.. ആര് നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ , (അതും ഇതുവരെ ഇല്ലാതിരുന്ന പ്രശ്‌നങ്ങള്‍ ) ഒരു മാസത്തില്‍ 11 റെയ്ഡ്, ദിവസവും 300 – 400 തൊഴിലാളികള്‍ ചോദ്യം ചെയ്യല്‍.. ഉപദ്രവം സഹിക്കാതെ 35000 പേര്‍ക്ക് ജോലി കൊടുക്കുന്ന 3500 കോടിയുടെ നിക്ഷേപത്തില്‍ നിന്നും അവര്‍ പിന്മാറുന്ന സാഹചര്യം.. ഈ അളിഞ്ഞ രാഷ്ട്രീയക്കാരെ ജനം തെരുവില്‍ ഓടിച്ചിട്ട് അടിക്കേണ്ട സാഹചര്യമാണ്.. ഇനിയെങ്കിലും ചിന്തിക്കുക.. വായിക്കുക ചിന്തിക്കുക പൊട്ടിച്ചിരിക്കുക കേരളം നമ്പര്‍ വണ്‍’.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button